ബംഗളൂരു: വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ സൗജന്യ കന്നട പഠന ക്യാമ്പ് സമാപിച്ചു. സമ്മേളനം മുൻ എം.എൽ.എയും കന്നട ചലച്ചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ മലയാളം-കന്നട വിവർത്തന പുരസ്കാര ജേതാവായ കെ.കെ. ഗംഗാധരനെ സമ്മേളനത്തിൽ ആദരിച്ചു. ആർട്ട് ഓഫ് ലിവിങ് ആചാര്യ ശ്രീനിവാസ്, ഡോ. രവികുമാർ എന്നിവർ സംസാരിച്ചു.
മാസംകൊണ്ട് കന്നട പഠിച്ച നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. മലയാളികളായ ജെയിംസ് ജേക്കബ്, കൃഷ്ണകുമാർ, വിനോദ്, തമിഴ് ജയകുമാർ, ബംഗാളി രുദ്രകുമാർ, നേപ്പാളി യശോബ്, ബിഹാരിയായ ശ്രീമതി അമൃത മുതലായവർ കന്നട ഭാഷയിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.