ബംഗളൂരു: റോഡിലെ കുഴി കാരണം അപകടമുണ്ടായി സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബി.ബി.എം.പി കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരിഹാര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആദ്യം കുഴികൾ അടക്കുന്നതിനാണ് മുൻഗണന. മരണകാരണം റോഡിലെ കുഴിയാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പൊലീസിനും ഉത്തരവ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.