ബംഗളൂരു: ഏകാധികാരത്തിന്റെ കാലത്ത് ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം ഉയർത്തിപ്പിടിക്കണമെന്ന് പ്രമുഖ വാഗ്മി എം.ജെ. ശ്രീചിത്രൻ അഭിപ്രായപ്പെട്ടു. ‘നിർമാല്യം’ സിനിമയുടെ 50 വർഷത്തെ ആസ്പദമാക്കി ‘പലമ’ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിൽ ‘ഇന്ത്യ- കലയിൽ പുലർന്നതും കലർന്നതും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഏകരൂപം കൽപിക്കുന്ന പുതിയ ഇന്ത്യൻ അവസ്ഥയിൽ കലയുടെ പലമകളെ തിരിച്ചുപിടിക്കുകയാണ് പ്രതിരോധ മാർഗമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി, മുഹമ്മദ് കുനിങ്ങാട്, ഖാദർ മൊയ്തീൻ, ഗീത നാരായണൻ, ആർ.വി. പിള്ള എന്നിവർ ചർച്ചയിൽ സംവദിച്ചു. സ്മിത വത്സല കാവ്യാലാപനം നടത്തി. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.