ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി​യും ത​മ്മി​ൽ ന​ട​ന്ന വാ​ക്പോ​ര്

സിദ്ധരാമയ്യയുടെ ഗുണ്ട പ്രയോഗത്തിൽ പൊരിഞ്ഞ് ഉപരിസഭ

ബംഗളൂരു: ലെജിസ്ലേറ്റിവ് കൗൺസിലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബി.ജെ.പി അംഗങ്ങളെ ഗുണ്ടകളോട് ഉപമിച്ചതിനെത്തുടർന്ന് വാക് പോരിൽ പൊരിഞ്ഞ ഉപരിസഭ നടപടികൾ നിർത്തിവെച്ചു. കേന്ദ്രം കർണാടകക്ക് അവകാശപ്പെട്ടത് തരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച വേളയിൽ ബി.ജെ.പി അംഗങ്ങൾ ചാടിയെഴുന്നേറ്റ് ബഹളം വെച്ചു. ‘നിങ്ങളുടെ ഗുണ്ടായിസത്തിന് വഴങ്ങില്ല’ എന്ന് പ്രതികരിച്ച സിദ്ധരാമയ്യ സംസാരം തുടർന്നു.

നികുതി പിരിവിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കർണാടക. എന്നിട്ടും സംസ്ഥാനത്തിനുള്ള വിഹിതം കുറയുകയാണ്. കേന്ദ്ര ബജറ്റ് വീർക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.എതിർവാദവുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരിയോട്, വിവരക്കേട് വിളമ്പാനല്ലാതെ മറ്റെന്തിനെങ്കിലും നിങ്ങൾ നിൽക്കാറുണ്ടോ എന്നാരാഞ്ഞു.ഗുണ്ട പ്രയോഗം ആവർത്തിക്കുകയും ചെയ്തു. ഇതോടെ ശബ്ദായമാനമായ സഭ നിർത്തിവെച്ചു.

Tags:    
News Summary - Siddaramaiah-Legislative-Council-BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.