ബംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ പാതയിൽ സിഗ്നൽ ടെസ്റ്റിങ് നടക്കുന്നതിന്റെ ഭാഗമായി പീനിയ ഇൻഡസ്ട്രി സ്റ്റേഷൻ മുതൽ നാഗസാന്ദ്ര വരെ വെള്ളിയാഴ്ച മെട്രോ സർവിസ് നിർത്തിവെച്ചു.
സെപ്റ്റംബർ ആറ്, 11 തീയതികളിലും സമാനമായി സർവിസുകൾ തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു. ഗ്രീൻ ലൈനിൽ മെജസ്റ്റിക് ഭാഗത്തുനിന്നുള്ള ട്രെയിനുകൾ പീനിയയിൽ സർവിസ് അവസാനിപ്പിച്ചു. പീനിയ സ്റ്റേഷൻ മുതൽ പീനിയ ഇൻഡസ്ട്രി, ദാസറഹള്ളി, ജാലഹള്ളി, നാഗസാന്ദ്ര സ്റ്റേഷൻ വരെയും തിരിച്ചും ഫീഡർ ബസ് സർവിസുകൾ ഏർപ്പെടുത്തി. ഗ്രീൻ ലൈനിലെ പുതിയ പാതയായ നാഗസാന്ദ്ര- മാധവാര ലൈൻ 3.14 കിലോമീറ്ററാണ് വരുന്നത്. ഈ പാതയിൽ ചുരുങ്ങിയത് മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗത്തിലും, കൂടിയത് മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിലും മെട്രോ ട്രെയിനുകൾ ട്രയൽ റൺ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.