Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി​ഗ്ന​ലി​ങ്; ന​മ്മ...

സി​ഗ്ന​ലി​ങ്; ന​മ്മ മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
Namma Metro
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ ഗ്രീ​ൻ ലൈ​നി​ൽ പു​തി​യ പാ​ത​യി​ൽ സി​ഗ്ന​ൽ​ ടെ​സ്റ്റി​ങ് ന​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പീ​നി​യ ഇ​ൻ​ഡ​സ്ട്രി സ്റ്റേ​ഷ​ൻ മു​ത​ൽ നാ​ഗ​സാ​ന്ദ്ര വ​രെ വെ​ള്ളി​യാ​ഴ്ച മെ​ട്രോ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു.

സെ​പ്റ്റം​ബ​ർ ആ​റ്, 11 തീ​യ​തി​ക​ളി​ലും സ​മാ​ന​മാ​യി സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ്രീ​ൻ ലൈ​നി​ൽ മെ​ജ​സ്റ്റി​ക് ഭാ​ഗ​ത്തു​നി​ന്നു​ള്ള ട്രെ​യി​നു​ക​ൾ പീ​നി​യ​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചു. പീ​നി​യ സ്റ്റേ​ഷ​ൻ മു​ത​ൽ പീ​നി​യ ഇ​ൻ​ഡ​സ്ട്രി, ദാ​സ​റ​ഹ​ള്ളി, ജാ​ല​ഹ​ള്ളി, നാ​ഗ​സാ​ന്ദ്ര സ്റ്റേ​ഷ​ൻ വ​രെ​യും തി​രി​ച്ചും ഫീ​ഡ​ർ ബ​സ് സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ഗ്രീ​ൻ ലൈ​നി​ലെ പു​തി​യ പാ​ത​യാ​യ നാ​ഗ​സാ​ന്ദ്ര- മാ​ധ​വാ​ര ലൈ​ൻ 3.14 കി​ലോ​മീ​റ്റ​റാ​ണ് വ​രു​ന്ന​ത്. ഈ ​പാ​ത​യി​ൽ ചു​രു​ങ്ങി​യ​ത് മ​ണി​ക്കൂ​റി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും, കൂ​ടി​യ​ത് മ​ണി​ക്കൂ​റി​ൽ 35 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ​മെ​ട്രോ ട്രെ​യി​നു​ക​ൾ ട്ര​യ​ൽ റ​ൺ ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SignalingNamma Metro Service
News Summary - Signaling; Namma Metro Service Interrupted
Next Story