സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബ്​ ബം​ഗ​ളൂ​രു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബി​ന്റെ ജ​ഴ്​​സി

പു​റ​ത്തി​റ​ക്കു​ന്നു

ഫുട്ബാളിന്‍റെ വളർച്ചക്കായി പദ്ധതികളുമായി സ്പോർട്ടിങ് ക്ലബ് ബംഗളൂരു

ബംഗളൂരു: പുതുതായി രൂപവത്കരിച്ച ‘സ്പോർട്ടിങ് ക്ലബ് ബംഗളൂരു’ ക്ലബ് രാജ്യത്തെ ഫുട്ബാളിന്‍റെ ഉയർച്ചക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രൂപവത്കരണം നടന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ ബാംഗ്ലൂർ ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ സൂപ്പർ ലീഗിൽ മികച്ച മുന്നേറ്റം നടത്താൻ ക്ലബിനായിട്ടുണ്ട്. 18 കളികളിൽനിന്ന് 46 പോയന്‍റുകളുമായി അടുത്ത സീസണിലെ ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ബെർത്ത് ഉറപ്പിച്ചു.

പ്രാദേശിക താരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കുകയെന്നതാണ് ക്ലബിന്‍റെ നയം. നിലവിലുള്ള 16 താരങ്ങൾ ബംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഫുട്ബാളിനെ കൂടുതൽ വാണിജ്യവത്കരിക്കുകയും അതിലൂടെ കളിയുടെയും കളിക്കാരുടെയും വളർച്ചയുമാണ് ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട പരിശീലനം നൽകി താരങ്ങളെ വിദേശ ക്ലബുകൾക്കടക്കം വിൽക്കും. ഇതിനകം ക്ലബിലെ അഞ്ച് താരങ്ങൾ സന്തോഷ് ട്രോഫിക്കായുള്ള കർണാടക ടീമിൽ ഉൾെപ്പട്ടിട്ടുണ്ട്.

അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ലബ് സി.ഇ.ഒ കിഷോർ എസ്.ആർ, ഇന്ത്യൻ താരം റോബിൻ സിങ്, ഹെഡ്കോച്ച് ചിൻഡ ചന്ദ്രശേഖർ, ക്ലബ് ഉപസ്ഥാപകരും ഡയറക്ടർമാരുമായ അഡ്രിയൻ റൈറ്റ്, കുൽബീർ സോഹി, ടോണി സോഹി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Sporting Club Bengaluru with plans for the growth of football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.