ശ്രീ​നാ​രാ​യ​ണ ഗു​രു 

ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷം 17ന്

ബം​ഗ​ളൂ​രു: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ബം​ഗ​ളൂ​രു യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 169ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഹെ​സ​ർ​ഘ​ട്ട ത​മ്മ​ന​ഹ​ള്ളി എ​സ്.​എ​ൻ.​ഡി.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ഗു​രു​പൂ​ജ സ​മ​ർ​പ്പ​ണം, ജ​യ​ന്തി ഘോ​ഷ​യാ​ത്ര, പൊ​തു​യോ​ഗം, ഓ​ണ​സ​ദ്യ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.

ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര, കൃ​ഷി​മ​ന്ത്രി എ​ന്‍. ച​ലു​വ​രാ​യ സ്വാ​മി, എം.​എ​ൽ.​എ​മാ​രാ​യ എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ്, എ​സ്. മു​നി​രാ​ജു, പി.​എം. ന​രേ​ന്ദ്ര സ്വാ​മി, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, ദേ​വ​സ്വം സെ​ക്ര​ട്ട​റി സ​ന്തോ​ഷ് അ​ര​യാ​ക്ക​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ അ​റി​യി​ച്ചു.

ഗു​രു​ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ ഗു​രു ധ​ർ​മ പ്രേ​ര​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്രം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി എ​സ്. മു​നി​രാ​ജു എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​വും. മു​ൻ കോ​ർ​പ​റേ​റ്റ​ർ ലോ​കേ​ഷ് ഗൗ​ഡ വി​ശി​ഷ്ടാ​തി​ഥി​യാ​വും. ആ​ലു​വ അ​ദ്വൈാ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ ചൈ​ത​ന്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ള്ളി​യോ​ടം ബീ​റ്റ്സി​ന്റെ നാ​ട​ൻ​പാ​ട്ട് മേ​ള, ക​ലാ​പ​രി​പാ​ടി​ക​ൾ, അ​വാ​ർ​ഡ് വി​ത​ര​ണം, സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.

‘ധ്വ​നി’ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ധ്വ​നി വ​നി​ത വേ​ദി ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ജാ​ല​ഹ​ള്ളി നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള സ​മാ​ജം ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ. ​ക​വി​ത മു​ഖ്യാ​തി​ഥി​യാ​വും. പൂ​ക്ക​ളം, തി​രു​വാ​തി​ര, തു​ട​ങ്ങി ധ്വ​നി ടീ​മി​ന്റെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 

Tags:    
News Summary - Sree Narayana Guru Jayanti Aghosam on 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.