സ്റ്റാ​ര്‍ പ​രി​ശീ​ല​ന ക്യാ​മ്പി​ന്റെ സ​മാ​പ​ന സം​ഗ​മം ഡോ. ​ടി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്റ്റാര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

ബംഗളൂരു: ബംഗളൂരു നിംഹാന്‍സ്, ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, പൂക്കോയ തങ്ങള്‍ ഹോസ്പിസ്, ഖാഈദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ 'മനഃശാസ്ത്ര പരിചരണത്തിലെ സുസ്ഥിര പരിശീലനം' സ്റ്റാര്‍ പരിശീലന ക്യാമ്പ് സമാപിച്ചു.ഡോ. എം.വി. ഗോവിന്ദസ്വാമി സെന്റര്‍ സെമിനാര്‍ ഹാളില്‍ നടന്ന സമാപന സംഗമം പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും അന്തര്‍ദേശീയ മനോരോഗ പുനരധിവാസ ട്രെയിനറുമായ ഡോ. ടി മുരളി ഉദ്ഘാടനം ചെയ്തു.

മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍, വയോജനങ്ങള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍, കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വെല്ലുവിളികള്‍, സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍, വാർധക്യ ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, വയോജനങ്ങളുടെ മാനസിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ട രീതി, പ്രായമായവരുടെ ഉത്കണ്ഠാ രോഗത്തെയും ആത്മഹത്യാ പ്രവണതകളെയും അഭിമുഖീകരിക്കേണ്ടതെങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.

കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 40 സന്നദ്ധ പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തത്.പരിശീലന ക്യാമ്പിന് ഡോ. ആര്‍. ധനശേഖര പാണ്ഡ്യന്‍, ഡോ. ടി. മുരളി, ഡോ. അനീഷ് വി. ചെറിയാന്‍, ഡോ. സോയൂസ് ജോണ്‍, ആര്‍. ഭരത്, അലീന മത്തായി, ഗവേഷക വിദ്യാർഥികളായ ആര്യ തിരുമേനി, മുഹമ്മദ് നൂറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അടുത്ത ബാച്ച് പരിശീലനം ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കുമെന്ന് കോഴ്സ് ഡയറക്ടര്‍ ഡോ. എം.എ. അമീറലി അറിയിച്ചു.

Tags:    
News Summary - Star training camp has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.