ബംഗളൂരു: ഭാഗ്യമുണ്ടാകാൻ നക്ഷത്ര ആമകളെ വീട്ടിൽ സൂക്ഷിച്ച മൂന്നുപേരെ ബംഗളൂരു പൊലീസ് സി.ഐ.ഡി വിഭാഗം പിടികൂടി. കൊറമംഗല സ്വദേശികളായ ബാലാജി, റൂഹി ഓംപ്രകാശ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.ബാലാജിയുടെയും റൂഹിയുടെയും വീട്ടിൽ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് നക്ഷത്ര ആമകളെ കണ്ടെത്തിയത്.
പ്രദേശവാസിയായ ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ആമകളെ വാങ്ങിയതെന്നാണ് ഇവർ നൽകിയ മൊഴി. ആമകളെ കൈമാറിയ കാർത്തിക് വളർത്തുമൃഗങ്ങളെ വിൽക്കുന്ന കട നടത്തിപ്പുകാരനാണ്. കടയിൽ നടത്തിയ പരിശോധനയിൽ നാല് നക്ഷത്ര ആമകളെക്കൂടി പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.