ബംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് ദിവസം കഴിഞ്ഞ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹിക പ്രവർത്തക സൗമ്യയുടെ മകൾ പ്രഭുന്യ (21) ഈ മാസം 15നാണ് മരിച്ചത്. സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം പൊലീസിന്റെ ഒത്താശയോടെ നടക്കുകയാണെന്ന് മാതാവ് ആരോപിച്ചു. കുളിമുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. യുവതി മരിച്ച വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയായിരുന്നു. രക്തം പുരണ്ട കത്തി മൃതദേഹത്തിനരികിൽ കിടന്നതും വീട്ടിൽ മോഷണം നടക്കാത്തതും ആത്മഹത്യയെന്ന് കരുതാനുള്ള സാഹചര്യത്തെളിവാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.