ബംഗളൂരു: വിദ്യാർഥികൾ മികവുറ്റ സ്വപ്നങ്ങൾ ഉള്ളവരും അത് യാഥാർഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നവരുമായിരിക്കണമെന്ന് ജി.ടി.ആർ.ഇ സീനിയർ സയന്റിസ്റ്റ് ഡോ. ബെന്നി ജോർജ് പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (സി.ബി.എസ്.ഇ) വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശ്രമങ്ങൾക്കിടയിൽ പരാജയം നേരിടേണ്ടിവരുകയാണെങ്കിൽ പോലും ചഞ്ചല ചിത്തരാകാതെ ലക്ഷ്യം നേടുന്നതുവരെ അത് തുടരണം.
പഠനത്തിൽ മാത്രമല്ല കലാ സാഹിത്യ കായിക മേഖലകളിലും പ്രതിഭ നേടാൻ വിദ്യാർഥികൾ ശ്രമിക്കണം. നന്നായി പരിശ്രമിക്കുകയും മികവോടെ പ്രവർത്തിക്കുകയുമാണ് ഇക്കാലത്തെ ആവശ്യകത എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സമാജം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രിൻസിപ്പൽ ബിജു സുധാകർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബിനോ ശിവദാസ്, പി.സി. ജോണി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.