ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സംഘടിപ്പിച്ച സുവർണ സംഗമം കോലിയേഴ്സ് ഇന്ത്യ എം.ഡി സാങ്കി പ്രസാദ് ഉദ്ഘാടനം ചെയ്തു. കർണാടക നഗരവികസനമന്ത്രി ബി.എ. ബസവരാജ് മുഖ്യാതിഥിയായിരുന്നു. ഈസ്റ്റ് ശാഖ ചെയർമാൻ ബാഹുലേയൻ കെ.വി അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മേൽ, ചലച്ചിത്രതാരം നവ്യ നായർ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജെ. ബൈജു, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജോ ആന്‍റണി, ഡോ. നസ്റിൻ മിഥ്ലാജ്, അഡ്വ. സിജി മലയിൽ, സംഘടന ജില്ല പ്രസിഡന്റ് ഷാജൻ ജോസഫ്, എ. രാജു, പ്രോഗ്രാം കൺവീനർ നോബി സ്കറിയ, സന്തോഷ് തൈക്കാട്ടിൽ, ലേഡീസ് വിങ് കൺവീനർ മായ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായി ആറു വർഷമായി നടത്തിവരുന്ന സുവർണ ക്ലിനിക്കിൽ ആയുർവേദ ചികിത്സ തുടങ്ങുന്നതിന്‍റെ ഉദ്ഘാടനവും നടന്നു.
പത്താംക്ലാസിലും 12ാം ക്ലാസിലും കൂടുതൽ മാർക്ക് നേടിയ ശാഖാ അംഗങ്ങളുടെ മക്കളായ പത്തു പേർക്ക് ഹരീഷ് മെമ്മോറിയൽ മെറിറ്റ് അവാർഡും കാഷ് പ്രൈസും നൽകി. ശാഖ കൺവീനർ ബിജു ജോസഫ് നന്ദി പറഞ്ഞു.
ഹെന്നൂർ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂരിലുള്ള വിങ്സ് അരീന ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി വരെ നീണ്ടു. ടോപ് സിംഗർ താരങ്ങളായ മേഘന, ശ്രീനന്ദു, പ്രശസ്ത ഫ്ലൂട്ടിസ്റ്റ് രാജേഷ് ചേർത്തല, രാകേഷ് തുടങ്ങിയവർ നയിച്ച മെഗാ ഗാനമേളയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.