സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വ​നി​ത​ദി​നാ​ഘോ​ഷം ശാ​ന്തി മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം വ​നി​ത​ദി​നാ​ഘോ​ഷം നടത്തി

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വ​നി​ത​ദി​നാ​ഘോ​ഷം ഡീ​ൻ​സ് അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ലും മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്റെ മ​ക​ളു​മാ​യ ശാ​ന്തി മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാം​ഗ്ലൂ​ർ സെ​ൻ​ട്ര​ൽ എം.​പി പി.​സി. മോ​ഹ​ൻ, മു​ൻ കോ​ർ​പ​റേ​റ്റ​ർ പ​ത്മ​നാ​ഭ റെ​ഡ്ഡി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​മ്മ​ന​ഹ​ള്ളി​യി​ലെ റോ​യ​ൽ സെ​റി​നി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ മാ​യ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ഖ ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ഹു​ലേ​യ​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് തൈ​ക്കാ​ട്ടി​ൽ, ശാ​ഖ അ​ഡ്വൈ​സ​ർ കെ.​ജെ. ബൈ​ജു, ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ജി​ത് ബാ​ബു, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​നു ല​ക്ഷ്മ​ൺ, വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ റെ​ൻ​സി മാ​ത്യു, ബി​ന്ദു സു​ഗു​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Suvarna Karnataka Kerala Samajam celebrated Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.