സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ൺ വ​നി​ത വി​ഭാ​ഗം രൂ​പ​വ​ത്​​ക​ര​ണ​ച്ച​ട​ങ്ങ്​ ഡോ. ​ര​ജ​നി സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സുവർണ കർണാടക വനിത വിഭാഗം രൂപവത്കരിച്ചു

ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ വനിത വിഭാഗം രൂപവത്കരിച്ചു. കമ്മനഹള്ളിയിലെ റോയൽ സെറിനിറ്റി ഹോട്ടലിൽ നടത്തിയ ചടങ്ങ് സുവർണ ക്ലിനിക് ഇൻചാർജ് ഡോ. രജനി സതീഷ് ഉദ്ഘാടനം ചെയ്തു.

വനിത വിഭാഗം കൺവീനറായി മായ കൃഷ്ണകുമാറിനെയും ജോയൻറ് കൺവീനർമാരായി അഡ്വ. എം.ജി. ദീപ്തി, നിത്യ ഉണ്ണികൃഷ്ണൻ, റിൻസി മാത്യു, ആശ ഗംഗാധരൻ എന്നിവരടക്കം 25 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. ശാഖ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു , ജില്ല പ്രസിഡൻറ് ഷാജൻ ജോസഫ്, കൺവീനർ ബിജു ജോസഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Suvarna Karnataka Women's Section formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.