ശാന്തവീര സ്വാമി

ഡോക്ടറേറ്റ് വിൽപനയുടെ കാലത്ത് തന്റെ പേരിനൊപ്പം ‘ഡോ.’ വേണ്ട -സ്വാമി ശാന്തവീര

ബംഗളൂരു: ഡോക്ടറേറ്റ് വാണിഭം തുറന്നുകാട്ടി സന്യാസി രംഗത്ത്.‘‘തന്റെ പേരിനു മുന്നിൽ ഇനി ആരും ‘ഡിആർ’ ചേർക്കല്ലേ, കാരണം ഡോക്ടറേറ്റ് വിൽപന കാലമാണ്’’ -കുഞ്ചിടിഗ മഠാധിപതി സ്വാമി ശാന്തവീര വാർത്തക്കുറിപ്പിൽ പറഞ്ഞു.

കാർഷിക, സാമൂഹികസേവന സംഭാവനകൾ പരിഗണിച്ച് ശാന്തവീരയെ 2018ലും 2019ലും രണ്ടു സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. അതോടെ അത് പേരിന്റെ ഭാഗമായി. തനിക്ക് അഭിമാനവും ആളുകൾക്ക് ആദരവും പകർന്ന അംഗീകാരത്തിന്റെ മഹത്ത്വം ചോർന്നുകൊണ്ടേ പോവുകയാണ്.

തെരുവോരങ്ങളിൽ പച്ചക്കറിപോലെ ഇപ്പോൾ ഡോക്ടറേറ്റും വാങ്ങാൻ കിട്ടും. വിലനിലവാരം 10,000-20,000 രൂപകളിൽ വരെയെത്തി. പണമുള്ളവർ ഇത് തരപ്പെടുത്തി അഹംഭാവ അടയാളമാക്കുന്നു. ചില സന്യാസിമാരും ഈ ഏർപ്പാടിലൂടെ ‘ഡിആർ’ ആവാതെയല്ല. യഥാർഥവും വ്യാജവും കൂടിക്കുഴയുന്നതാണ് അവസ്ഥ. ചില രാജ്യങ്ങൾ തനിക്ക് ഡോക്ടറേറ്റ് നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.നിരസിക്കുകയാണെന്ന് സ്വാമി അറിയിച്ചു.

Tags:    
News Summary - Swami Santhaweera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.