‘തൊ​ദ​ൽ​നു​ടി’ അ​ധ്യാ​പ​ക അ​വാ​ർ​ഡ് വി​ത​ര​ണം എ​ട്ടി​ന്

ബം​ഗ​ളൂ​രു: അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘തൊ​ദ​ൽ​നു​ടി’ കു​ട്ടി​ക​ളു​ടെ ക​ന്ന​ട സാ​ഹി​ത്യ മാ​സി​ക ന​ൽ​കു​ന്ന മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് വി​ത​ര​ണം സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ന​ട​ക്കും.

വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ രാ​ഷ്ട്ര​പ​തി​മാ​രാ​യ ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്റെ​യും ഡോ. ​വി.​വി. ഗി​രി​യു​ടെ​യും പൗ​ത്ര​നാ​യ ഡോ. ​സു​ബ്ര​ഹ്മ​ണ്യം ശ​ർ​മ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ക​ന്ന​ട അ​ധ്യാ​പി​ക​യാ​യി 30 വ​ർ​ഷ​ത്തോ​ളം സേ​വ​നം അ​നു​ഷ്ഠി​ച്ച് ക​ഴി​ഞ്ഞ മാ​സം വി​ര​മി​ച്ച കോ​ലാ​ർ ജി​ല്ല​യി​ലെ ആ​ർ. സ​ര​സ്വ​തി​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡ്. തൊ​ദ​ൽ​നു​ടി​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​സു​ഷ്മ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ലോ​ക കേ​ര​ള​സ​ഭ അം​ഗം സി. ​കു​ഞ്ഞ​പ്പ​ൻ, സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബി. ​ശ​ങ്ക​ർ, ആ​ർ. ശ്രീ​നി​വാ​സ്, പ്ര​ഫ. വി.​എ​സ്. രാ​കേ​ഷ് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ക്കും. 5001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്റോ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 

Tags:    
News Summary - Teachers award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.