മ​ൻ​വി ക​പ്ഗാ​ലി​ൽ സ്കൂ​ൾ ബ​സും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

റാ​യ്ച്ചൂ​രി​ൽ ബ​സുകൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

മം​ഗ​ളൂ​രു: റാ​യ്ച്ചൂ​ർ ജി​ല്ല​യി​ലെ മ​ൻ​വി താ​ലൂ​ക്കി​ൽ ക​പ്ഗാ​ലി​ൽ വ്യാ​ഴാ​ഴ്ച സ്കൂ​ൾ ബ​സും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​യോ​ള സ്കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സും റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​ഞ്ചു കു​ട്ടി​ക​ളി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. ഇ​വ​രി​ൽ ര​ണ്ടു​പേ​രാ​ണ് ആ​ർ.​ഐ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​നു​ശോ​ചി​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കേ​ന്ദ്ര മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

Tags:    
News Summary - Bus Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.