ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ‘ഈ​ദ് സം​ഗ​മം’ ഇ​ന്ന്

ബം​ഗ​ളൂ​രു: ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ​ദ് സം​ഗ​മം 24’ ശ​നി​യാ​ഴ്ച ന​ട​ക്കും. ഹെ​ന്നൂ​ർ ക്രോ​സി​ന​ടു​ത്തു​ള്ള ആ​ഫ്സ​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​വും.

ര​ണ്ട് സെ​ഷ​നു​ക​ളാ​യാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. ആ​ദ്യ സെ​ഷ​നി​ൽ ഫാ​മി​ലി മീ​റ്റും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും ന​ട​ക്കും. എ​ച്ച്.​എം.​എ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഷ​ബീ​ർ മു​ഹ്സി​ൻ സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​ഷ​നി​ൽ മു​ഖ്യ ക​ൺ​വീ​ന​ർ സ​ഹ​ൽ സ്വാ​ഗ​ത​മാ​ശം​സി​ക്കും. ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ആ​സി​ഫ് നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ത​നി​മ ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ ചീ​ഫ് പാ​ട്ര​ൺ റ​ഹീം കോ​ട്ട​യം മു​ഖ്യാ​തി​ഥി​യാ​വും.

യൂ​നി​സ് ത്വ​യ്യി​ബ് ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. പ്ര​ശ​സ്ത സൂ​ഫി ഗാ​യ​ക​രാ​യ സ​മീ​ർ ബി​ൻ​സി, ഇ​മാം മ​ജ്ബൂ​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ അ​ര​ങ്ങേ​റും.

മെ​ഹ​ന്തി ആ​ർ​ട്ട്, ക​ലി​ഗ്ര​ഫി, ബു​ക്ക് സ്റ്റാ​ൾ, ല​ഘു ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, എ​ക്സി​ബി​ഷ​ൻ കൂ​ടാ​തെ ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഈ​ദ് സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ച​താ​യും പാ​സു​ക​ൾ​ക്ക് 9880437373 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Thanima Kalasahitya Vedhi Eid Sangamam on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.