ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ദസറ ആഘോഷങ്ങൾക്കായി ഒരുക്കിയ ആന വിരണ്ടോടിയത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. മൈസൂരുവിൽ നിന്ന് കൊണ്ടുവന്ന ലക്ഷ്മി ആനയാണ് വിരണ്ടോടിയത്.
ആളുകൾ ആത്മരക്ഷാർഥം ചിതറിയോടിയെങ്കിലും അര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പാപ്പാൻ ആനയെ ശാന്തമാക്കി. ദസറയുടെ ഭാഗമായി ജംബോ സവാരികൾക്കായി മഹേന്ദ്ര, ലക്ഷ്മി, ഹിരണ്യ എന്നീ ആനകളെ മൈസൂരുവിൽ നിന്നാണെത്തിച്ചത്. ഏതാനും ദിവസം മുമ്പ് മൈസൂരു കൊട്ടാരത്തിൽ നിന്ന് കാഞ്ചൻ, ധനഞ്ജയ എന്നീ ആനകൾ തെരുവിലിറങ്ങി മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.