ബംഗളൂരു: തപസ്യ കലാ സാഹിത്യ വേദി കർണാടകയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു. നടനും സംസ്കാർ ഭാരതി സംസ്ഥാന പ്രസിഡന്റുമായ സുചേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ടി.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ടി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉദയകുമാർ ആമുഖപ്രഭാഷണം നടത്തി. പി.എം. മനോജ്, ഡോ. നാരായണ പ്രസാദ്, സുശീല രഘുറാം, രജ്ഞിനി ധ്യാൻ എന്നിവർ സംസാരിച്ചു. ധ്യാൻ, ശിവകുമാർ അമൃത കല. സുജാത പീതാംബരൻ, ഷിം ജിത്ത് എന്നിവരുടെ സംഗീത വിരുന്ന് അരങ്ങേറി. ഡോ. ജയശ്രീ, ഷിജി മറോളി, രാധാകൃഷ്ണൻ, ഡോ. ജി പ്രഭ, സുരേന്ദ്രൻ വെൺമണി, കെ. കവിത, രാജീവ് ഗോവർധൻ എന്നിവർ ക്ലാസെടുത്തു. കൺവീനർമാരായ സുജാത പീതാംബരൻ, ശ്രീകല പി. വിജയൻ, ഡോ. പ്രേംരാജ് കെ.കെ, പ്രമോദ്. എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.