ബംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പെ കോൺഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാർജുൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബംഗളൂരു കോർപറേഷൻ മുൻ മേയറാണ് ഗംഗാംബികെ.ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോൺഗ്രസ് പ്രഖ്യാപിച്ചത്.
ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. കോൺഗ്രസിൽ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാർജുനിന് പുറമെ, മുൻ എം.എൽ.എ ആർ.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.
ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നൽകണമെന്ന് അഭ്യർഥിച്ച് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ കണ്ടിരുന്നു. ഗംഗാംബികയെ അനുകൂലിച്ച് ലിംഗായത്ത് നേതാക്കളും ഖാർഗെയെ കണ്ടിരുന്നു. മുഹൂർത്തം കണക്കിലെടുത്താണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് ഗംഗാംബികെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.