ബംഗളൂരു: സൗജന്യമായി അരി നൽകുന്ന പദ്ധതിക്കായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അരി അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപണം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) അരി നൽകാമെന്ന് നേരത്തേ സമ്മതിച്ചതാണെന്നും എന്നാൽ ഇതിന് കഴിയില്ലെന്നു പറഞ്ഞ് ഇപ്പോൾ സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഉദാഹരണമാണിത്. പാവപ്പെട്ടവരുടെ ഭക്ഷണം തടയുകയാണ് ബി.ജെ.പി. പാവപ്പെട്ടവരെ ചതിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. നേരത്തേ 2.28 ലക്ഷം മെട്രിക് ടൺ അരി നൽകാമെന്ന് എഫ്.സി.ഐ സമ്മതിച്ചിരുന്നതാണ്. എന്നാൽ, അവരിപ്പോൾ കാലുമാറിയെന്നും ശിവകുമാർ ആരോപിച്ചു.
ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി സൗജന്യമായി നൽകുന്ന ‘അന്നഭാഗ്യ’ പദ്ധതി കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നതാണ്. പദ്ധതി ജൂലൈ ഒന്നുമുതലാണ് നടപ്പാക്കുക. ബി.പി.എൽ കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും അന്ത്യോദയ റേഷൻ കാർഡ് ഉടമകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.