ബംഗളൂരു: വിമാനത്താവളത്തിലെ റൺവേയിൽ ബസിൽ കാത്തിരുന്ന 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു. തിങ്കളാഴ്ച രാവിലെ 6.30ന് ഡൽഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനമാണ് ടിക്കറ്റെടുത്ത തങ്ങളുടെ യാത്രക്കാരെ കയറ്റാതെ പറന്നത്. സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകളിലൂടെ നിരവധി പേരാണ് വിമാനക്കമ്പനിയുടെ അനാസ്ഥക്കെതിരെ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്തായിരുന്നു പലരുടെയും ട്വീറ്റ്. നാലു മണിക്കൂറിനുശേഷം മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് പറക്കാൻ അനുവദിച്ചു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനിയിൽനിന്ന് വിശദീകരണം തേടി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.