ബംഗളൂരു: കർക്കടക വാവു ദിനത്തിൽ കർണാടകയിലെ വിവിധയിടങ്ങളിൽ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു.
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ദിനത്തിൽ അൾസൂർ തടാകം കല്യാണി തീർഥത്തിൽ പിതൃതർപ്പണം സംഘടിപ്പിച്ചു. പുലർച്ചെ 3.30 നു മഹാഗണപതി ഹോമത്തോടും വിഷ്ണു പൂജയോടും കൂടി ആരംഭിച്ച ചടങ്ങുകൾക്ക് ചേർത്തല പുല്ലേരി ഇല്ലം ശ്രീകുമാർ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
രണ്ടായിരത്തോളം ഭക്തർ പങ്കെടുത്ത പിതൃതർപ്പണത്തിനു കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ബോർഡ് അംഗം ജി. രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.
ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ എ.ഇ.സി.എസ് ലേഔട്ട് ബി ബ്ലോക്കിൽ പുലർച്ച 4.30 മുതൽ ഗണപതി ഹോമത്തോട് കൂടി പിതൃതർപ്പണ പൂജകൾ ആരംഭിച്ചു. പൂജകൾക്ക് ഷൊർണുർ ധർമരഥ് സ്പിരിച്വൽ സൊസൈറ്റി ആചാര്യൻ പ്രതാപ് ശർമ കാർമികത്വം വഹിച്ചു.
മൈസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നഞ്ചൻകോട് അയ്യപ്പ ക്ഷേത്രത്തിനു സമീപം കബനി നദിക്കരയിൽ രാവിലെ ആറിന് മുഖ്യ കാർമികൻ സുനന്ദിന്റെ നേതൃത്വത്തിൽ ബലി തർപ്പണങ്ങൾ ആരംഭിച്ചു.ശിവമൊഗ്ഗ കരയോഗത്തിന്റെ നേതൃത്വത്തിൽ തുംഗഭദ്ര കൂടലി സംഗമത്തിൽ പയ്യന്നുർ ബാബു പൊതുവാളിന്റെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ ആറു മുതൽ ബലി തർപ്പണം ആരംഭിച്ചു.മംഗളൂരു കരയോഗത്തിന്റെ നേതൃത്വത്തിൽ പുലർച്ച ആറു മുതൽ കദാരി മഞ്ജുനാഥ ക്ഷേത്രത്തിൽ ഗണേഷ് ഭട്ട് പൂജാരിയുടെ കാർമികത്വത്തിൽ പിതൃതർപ്പണം സംഘടിപ്പിച്ചു.
ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിയും പിതൃതർപ്പണവും അൾസൂർ തടാകക്കരയിൽ കല്യാണി തീർഥത്തിൽ നടന്നു. പിതൃതർപ്പണത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു.വെളുപ്പിനെ മൂന്നുമണിയോടുകൂടി പാലക്കാട് മാത്തൂർ മന ജയറാം മുഖ്യകാർമികത്വത്തിൽ ഗണപതിഹോമവും തിലഹോമവും നടത്തി നാലു മണിയോടുകൂടി പിതൃതർപ്പണം ആരംഭിച്ചു.
തർപ്പണത്തിൽ പങ്കെടുത്തവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. രാവിലെ പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു. പരിപാടിക്ക് ചെയർമാൻ ആർ. ഹരീഷ്കുമാർ, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, വൈസ് ചെയർമാന്മാരായ ബിനോയ് എസ്. നായർ, എം. എസ്. ശിവപ്രസാദ്, ട്രഷറർ പി. എം. ശശീന്ദ്രൻ, സെക്രട്ടറിമാരായ പ്രഭാകരൻ പിള്ള, ഗിരീഷ്, വിജയൻ തോന്നുർ, ജോയന്റ് ട്രഷറർ വിജയകുമാർ, മുൻ ചെയർമാൻ വിജയൻ നായർ, മറ്റു കരയോഗങ്ങളിലെ ഭാരവാഹികൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
ബംഗളൂരു: എൻ.എസ്.എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരിൽ കാവേരി തീർഥത്തിൽ തലയ്ക്കാടുള്ള സ്വയംഭൂ ശിവ ക്ഷേത്രത്തിൽ കർക്കടക വാവുബലിയും പിതൃതർപ്പണവും നടത്തി.രാജശേഖരൻ പിള്ളയുടെ മുഖ്യ കാർമികത്വത്തിൽ പിതൃതർപ്പണം നടന്നു. പരിപാടിക്ക് കരയോഗം പ്രസിഡൻറ് സി. അനിൽകുമാർ, ട്രഷറർ അനിൽകുമാർ, വി. സുരേന്ദ്രൻ തമ്പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.