മംഗളൂരു: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനെയും രണ്ട് കൂട്ടാളികളേയും ഒമ്പത് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെ ശിവനഗർ സ്വദേശി മുഹമ്മദ് ഇംറാൻ എന്ന മൂഡുഷെഡ്ഡെ ഇംറാൻ (36), കൂട്ടാളികളായ മണിപ്പാൽ ബഢഗബെട്ടു നേതാജി നഗർ മുംതാസ് മൻസിലിൽ അംജത് ഖാൻ (40), മംഗളൂരു മംഗലാണ്ടി മഞ്ചനടി കൽക്കട്ട ഹൗസിൽ അബ്ദുൽ ബഷീർ അബ്ബാസ് (39) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് മംഗളൂരുവിലും കേരളത്തിലും മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് പറഞ്ഞു.
മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമീഷണർ പി.എ. ഹെഗ്ഡെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എത്തിയ സംഘം മംഗളൂരു ബൊണ്ടൽ പഡുഷെഡ്ഡെ ഭാഗങ്ങളിൽ കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുമ്പോഴാണ് പിടിവീണത്. ഒമ്പത് ലക്ഷം രൂപ വിലവരുന്ന 170 ഗ്രാം എം.ഡി.എം.എ, അഞ്ച് എം.ഡി.എം.എ ഗുളികകൾ, കാർ, ആറ് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് യന്ത്രം എന്നിങ്ങനെ 14.77 ലക്ഷം രൂപയുടെ സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.