ഘ​ട്ട​പ്ര​ഭ ന​ദി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം

ട്രാ​ക്ട​ർ ഘ​ട്ട​പ്ര​ഭ ന​ദി​യി​ൽ വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി

ബം​ഗ​ളൂ​രു: നി​റ​ഞ്ഞൊ​ഴു​കി​യ ഘ​ട്ട​പ്ര​ഭ ന​ദി​യി​ൽ വീ​ണ ട്രാ​ക്ട​റി​ലെ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ബെ​ള​ഗാ​വി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ബെ​ള​ഗാ​വി മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച മ​ഴ​യി​ൽ ഘ​ട്ട​പ്ര​ഭ ന​ദി ക​ര​ക​വി​ഞ്ഞി​രു​ന്നു.

ഇ​തോ​ടെ മു​ദ​ല​ഗി താ​ലൂ​ക്കി​ലെ ന​ന്ദ​ഗാ​വ് അ​വ​ര​ഡി വി​ല്ലേ​ജി​ലെ ബ്രി​ഡ്ജ് കം ​ബാ​രേ​ജ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കു​ന്ന പാ​ല​ത്തി​ലൂ​ടെ ട്രാ​ക്ട​ർ ന​ദി മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ന​ദി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 12 പേ​ർ ക​ര​യി​ലേ​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ൾ കു​ത്തൊ​ഴു​ക്കി​ൽ കാ​ണാ​താ​യി. പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കു​ൽ​ഗൊ​ഡ പൊ​ലീ​സ് കേ​​സെ​ടു​ത്തു. 

Tags:    
News Summary - Tractor falls into river Ghataprabha,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.