സോ​ളി​ഡാ​രി​റ്റി ക​ർ​ണാ​ട​ക സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ബഹുസ്വരതയും മതേതരത്വവും തകർക്കുന്നതിനെതിരെ ഐക്യപ്പെടണം -സോളിഡാരിറ്റി ക​ർ​ണാ​ട​ക സംസ്ഥാന സമ്മേളനം

ബംഗളൂരു: 'ഹോപ്, റെസിലിയൻസ്, ഡിഗ്നിറ്റി' എന്ന മുദ്രാവാക്യവുമായി നടത്തിയ സോളിഡാരിറ്റി കർണാടക സംസ്ഥാന സമ്മേളനം ആവേശമായി. ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനത്ത് ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ നടത്തിയ സമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സആദത്തുല്ല ഹുസൈനി മുഖ്യപ്രഭാഷണം നടത്തി.

സമകാലിക വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയണമെന്നും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.വിവിധ മതങ്ങളിലെ വിശ്വാസികളും വിവിധ ഭാഷകൾ സംസാരിക്കുന്നവരും സാഹോദര്യത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന രാജ്യമായ ഇന്ത്യയിൽ അവ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം തുടങ്ങിയവ ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു. ഏതുമതത്തിൽ വിശ്വസിക്കാനും വിദ്യാഭ്യാസം നേടാനും ഇന്ത്യയിൽ എവിടെ സഞ്ചരിക്കാനും എല്ലാവർക്കും അവകാശം നൽകുന്നു. ജനാധിപത്യം, മതപരമായ സഹിഷ്ണുത, മതേതരത്വം തുടങ്ങിയവ രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. എന്നാൽ, ബഹുസ്വരതയെയും മതേതരത്വത്തെയും തകർക്കാൻ നിലവിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഇതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. വർഗീയമായ ചേരിതിരിവ്, വെറുപ്പ് പ്രചരിപ്പിക്കൽ, അനീതി, സാമൂഹികമായ വിവേചനം തുടങ്ങിയവ കൂടിവരുന്നു. അഴിമതി, ചൂഷണം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവ കൂടിവരുകയാണ്. ന്യൂനപക്ഷങ്ങൾക്കും ദുർബലർക്കുമെതിരെ അതിക്രമം നടക്കുന്നു. മനുഷ്യാവകാശപ്രവർത്തകരെയും സംഘടനകളെയും കാടൻ നിയമങ്ങളിലൂടെ നിശ്ശബ്ദരാക്കുന്നു.

രാജ്യത്തിന്‍റെ മതേതര ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാൻ എല്ലാ ജനങ്ങളും ഐക്യപ്പെടണം. ഇക്കാര്യത്തിൽ യുവജനങ്ങൾക്ക് വഹിക്കാനുള്ള പങ്ക് വലുതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.രാജ്യത്തിന്‍റെ ചരിത്രത്തിലും വർത്തമാനകാലത്തിലും മുസ്ലിംകൾ ഇന്ത്യയുടെ ക്ഷേമത്തിനും വികസനത്തിനുമായി നിർമാണാത്മകമായ ഇടപെടലുകളും പങ്കുമാണ് വഹിച്ചത്.

എന്നാൽ, മുസ്ലിംകളെ ആസൂത്രിതമായി തകർക്കാനും ക്ഷയിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇതിനെതിരെ നിയമപരമായ രൂപത്തിൽ ശബ്ദിക്കാനും മെച്ചപ്പെട്ട ഭാവി ഉണ്ടാക്കാനും മുസ്ലിംകൾക്ക് കഴിയണം. യുവജനസംഘടന എന്ന നിലയിൽ സോളിഡാരിറ്റി ഇതിന് മുഖ്യപങ്കുവഹിക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

ജമാഅത്തെ ഇസ്ലാമി കർണാടക അമീർ ബെലഗാമി മുഹമ്മദ് സാദ്, സോളിഡാരിറ്റി കർണാടക പ്രസിഡന്‍റ് ലബീദ് ഷാഫി ആലിയ, മുതിർന്ന പത്രപ്രവർത്തകരായ ആദിത്യ മേനോൻ, പ്രശാന്ത് ടണ്ടൻ, സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമാല, ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, ഡോ. താഹ മതീൻ തുടങ്ങിയവർ പങ്കെടുത്തു.വിവിധ പരിപാടികൾ അനുബന്ധമായി നടന്നു. വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 യുവ പ്രതിഭകൾക്ക് സോളിഡാരിറ്റി എക്സലൻസ് അവാർഡ് കൈമാറി.

Tags:    
News Summary - Unite against the destruction of pluralism and secularism -Solidarity karnataka State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.