സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. തുമകൂരു സ്വദേശി രഘുനാഥാണ് (38) അറസ്റ്റിലായത്. മന്ത്രിമാരുടെ പി.എയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രഘുനാഥ് ഉദ്യോഗസ്ഥരെ സമീപിച്ചത്. അനുകൂലമായ സ്ഥലംമാറ്റം വാങ്ങിത്തരാമെന്നുപറഞ്ഞ് പണം തട്ടുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ചല്ലക്കെരെയിലെ ഗ്രാമവികസന പഞ്ചായത്തിരാജ് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എൻ. കാവ്യയിൽ നിന്ന് പണം തട്ടിയതാണ് ഒടുവിലത്തെ സംഭവം. രണ്ടുലക്ഷം രൂപയാണ് രഘുനാഥ് കൈക്കൂലി ആവശ്യപ്പെട്ടത്. 80,000 രൂപ മുൻകൂറായി വാങ്ങി. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Youth arrested for theft money from government officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.