മംഗളൂരു: കുടക് വീരാജ്പേട്ടയിൽ പലകകൾ കൊണ്ട് മൂടിയ പണി പൂർത്തിയാവാത്ത സെപ്റ്റിക് ടാങ്ക് കാട്ടുകൊമ്പന് ചതിക്കുഴിയായി. കൊൾത്തോട്-ബൈഗോഡ് ഗ്രാമത്തിൽ വ്യാഴാഴ്ച എച്ച്.എ. ഗണേശിന്റെ വീട്ടുവളപ്പിലെ കുഴിയിലാണ് ആന വീണത്.
ജനവാസ കേന്ദ്രത്തിൽ ആഹാരം തേടിയിറങ്ങിയ ആന സെപ്റ്റിക് മൂടിയ പലകയിൽ ചവിട്ടിയപ്പോൾ തകർന്ന് വീഴുകയായിരുന്നു. 20 അടി ആഴവും 15 അടി നീളവും 10 അടി വീതിയുമുള്ളതാണ് ടാങ്ക്. പുലർച്ച അഞ്ചര മുതൽ ആറു വരെ തുടർച്ചയായി ചിന്നം വിളി കേട്ട് നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് കുഴിയിൽ വീണ ആനയെ കണ്ടത്. ആനയെ കരകയറ്റി കാട്ടിൽ വിട്ടതായി വീരാജ്പേട്ട ഡിവിഷൻ ഫോറസ്റ്റ് കൺസർവേറ്റർ ജഗന്നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.