റൈറ്റേഴ്സ് ഫോറം നോവൽ ചർച്ച മാർച്ച് 12ന്

ബംഗളൂരു: ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന ആർ. രാജശ്രീയുടെ നോവൽ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ചർച്ചചെയ്യും. ഈ നോവൽ സ്ത്രീസമൂഹത്തിന്റെ സമഗ്രമായ സാംസ്കാരികാധിപത്യത്തിന്റെ സർഗാവിഷ്കാരമാണെന്ന് ഫോറം വിലയിരുത്തി.

നോവലിന് അവതാരിക എഴുതിയ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മാർച്ച് 12ന് രാവിലെ 10.30 മുതൽ ജീവൻ ഭീമ നഗർ കാരുണ്യ ഹാളിൽ നടക്കുന്ന നോവൽ ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അണിചേരുമെന്ന് സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് അറിയിച്ചു.

Tags:    
News Summary - Writers Forum Novel Discussion on March 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.