ബംഗളൂരു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (മുൻ ട്വിറ്റർ) ബംഗളൂരു പൊലീസിന്റേതുമായി സാമ്യമുള്ള വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിന് തമിഴ്നാട് സ്വദേശി അറസ്റ്റിൽ. മഗേഷ് കുമാർ @BlrCityPolicee എന്ന പേരിലാണ് ഇയാൾ അക്കൗണ്ട് നിർമിച്ചതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. @BlrCityPolice എന്നത് ബംഗളൂരു പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടാണ്.
വ്യാജ അക്കൗണ്ട് നിർമിക്കുകയും അത് ദുരുപയോഗം ചെയ്യുകയും വകുപ്പിന്റെ പേര് നശിപ്പിക്കുകയും ചെയ്തതിനാണ് കേസ്. ഇതു സംബന്ധിച്ച് ഏപ്രിൽ 28ന് ബംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സി.സി.ബി ഉദ്യോഗസ്ഥർ പ്രത്യേക സംഘം രൂപവത്കരിച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് കുമാറിനെ ചേറ്റുപട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഐ.ടി നിയമത്തിലെ സെക്ഷൻ 66 സി, 66 ഡി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 419 വകുപ്പുകൾ പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.