മംഗളൂരു: വിഖ്യാത യക്ഷഗാന കലാകാരനും മുൻ എം.എൽ.എയുമായ കുമ്പള സുന്ദർ റാവു അന്തരിച്ചു.88 വയസ്സായിരുന്നു.തെങ്കുതിട്ടു ശൈലിയിൽ യക്ഷഗാന വേദിയിൽ നിറഞ്ഞാടിയ കലാകാരന് വൻ ശിഷ്യ സമ്പത്തുണ്ട്.
സൂറത്ത്കൽ മണ്ഡലത്തിൽ 1994ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി വിജയിച്ച റാവു '99 വരെ എം.എൽ.എയായിരുന്നു.മംഗളൂരു സർവ്വകലാശാല യക്ഷഗാന അധ്യയന കേന്ദ്രത്തിന്റെ പി.ദയാനന്ദ പൈ,പി.സതാനന്ദ പൈ അവാർഡുകൾ 2018-2019ൽ നേടിയിട്ടുണ്ട്.
ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.മൃതദേഹം മംഗളൂരു പമ്പുവെൽ സർക്കിൾ പരിസരത്തെ വസതിയിൽ പൊതുദർശനത്തിന് ശേഷം നാളെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.