ബംഗളൂരു: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കുമാരകൃപ റോഡിലെ കാവേരിയിൽനിന്ന് മുൻമുഖ്യമന്ത്രി യെദിയൂരപ്പ താമസം മാറ്റി. ഡോളേഴ്സ് കോളനിയിലെ വീടായ ധവളഗിരിയിലാണ് ഇനി താമസിക്കുക. 2019 ജൂലൈയിൽ മുഖ്യമന്ത്രിയായതിനുപിന്നാലെ കാവേരിയിൽ താമസമാക്കിയ യെദിയൂരപ്പ സ്ഥാനമൊഴിഞ്ഞിട്ടും ഇവിടെ തുടരുകയായിരുന്നു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ ഇവിടേക്ക് താമസംമാറും. കാവേരിയിൽ താമസിക്കുന്ന മുഖ്യമന്ത്രിമാർ അഞ്ചുവർഷം തികക്കില്ലെന്ന അന്ധവിശ്വാസമുണ്ട്. എന്നാൽ, 2013 മുതൽ 2018 വരെ കാവേരിയിൽ താമസിച്ചാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവർഷം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.