ബംഗളൂരു: യശ്വന്തപുരത്തെ മലയാളി കൂട്ടായ്മയായ യശ്വന്തപുര ഫ്രണ്ട്സ് സംഘടിപ്പിച്ച ബാഡ്മിന്റൺ ലീഗിൽ ടീം ഹൻട്ടേമിഡിന്റെ ബഷീർ, റഷീദ് എന്നിവർ ചാമ്പ്യന്മാരായി.ഫൈനലിൽ ടീം റാക്കറ്റ് ഹണ്ടേഴ്സ് അംഗങ്ങളായ അബു, സമീർ എന്നിവരെ പരാജയപ്പെടുത്തി.
മൊത്തം എട്ട് ടീമുകൾ മാറ്റുരച്ച ലീഗിൽ ലിംഗം നടാർ മുഖ്യാതിഥിയായിരുന്നു. യശ്വന്തപുര ഈഗിൾസ് ബാഡ്മിന്റൺ അരീനയിലെ ഹെഡ് കോച്ച് സുബ്രമണി, കാസർകോട് ജില്ലയിലെ പഴയ കാല ബാഡ്മിന്റൺ താരം താജു തെരുവത്ത് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ഉപ്പി മുണ്ടേക്ക, റപ്പി പാസോ, നിയാസ് ബെദിര, റാഷി ലീമാൻ, സിദ്ദീഖ് മുണ്ടേക്ക, ഴാഹിദ് ചായിത്തോട്ടം എന്നിവർ സമ്മാനവിതരണം നിർവഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.