ബംഗളൂരു: ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധിതവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസിൽ കാസർകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിലായി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ. സുജിതിനെയാണ് (33) മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ മാർച്ച് 13ന് ചികിത്സക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 16ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച് ബലാത്സംഗംചെയ്തു. മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയുംചെയ്തു. യുവതിയെ നഗ്നചിത്രങ്ങൾ കാട്ടി ഏപ്രിൽ നാലിന് മംഗളൂരുവിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു.
ഏപ്രിൽ നാല് മുതൽ എട്ട് വരെ നഗരത്തിലെ ഹോട്ടലിൽ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്തു. ഏപ്രിൽ എട്ടിന് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മേയ് 10 വരെ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനിടെ ഭീഷണിപ്പെടുത്തിയും ഫോട്ടോകൾ കാണിച്ചും ഇവിടെയും സുജിത് നിരവധിതവണ ബലാത്സംഗംചെയ്തു. ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.