എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും ബൈതുസകാത് കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സകാത് കോൺഫറൻസ് ബൈത്തുസകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
ബംഗളുരു: സമൂഹത്തിൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ സഹായിക്കുന്ന മഹത്തായ ഒന്നാണ് സംഘടിത സകാത് സംവിധാനമെന്നും അതിന്റെ പ്രാധാന്യവും ഗുണവും എല്ലാവരും തിരിച്ചറിഞ്ഞ് മുന്നോട്ടുവരണമെന്നും ബൈത്തുസകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.
‘സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് ' എന്ന പ്രമേയത്തിൽ എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും ബൈതുസകാത് കേരളയുടെയും ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച സംഘടിപ്പിച്ച സകാത് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മനഹള്ളി ഹോട്ടൽ എംപയറിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും ഇത്തിഹാദുൽ ഉലമ കേരള വൈസ് പ്രസിഡന്റുമായ ഡോ. ഇല്യാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സകാതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യാത്തര വേളയും സംശയനിവാരണ സെഷനും ഒരുക്കി.
ബൈത്തുസകാത് കേരളയും എച്ച്.ഡബ്ല്യു.എയും സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദീകരണവും അവതരണവും നടന്നു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല നാസിം യു.പി. സിദ്ദീഖ് ചടങ്ങിൽ സമാപന പ്രഭാഷണം നടത്തി. ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം അധ്യക്ഷതവഹിച്ചു. എച്ച്.ഡബ്ല്യു.എ പ്രസിഡന്റ് ഹസൻ കോയ സ്വാഗതം പറഞ്ഞു.
ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, വി.പി. അബ്ദുല്ല, എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ്, ഷബീർ കൊടിയത്തൂർ, ഷമീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രോജക്ട് കോഓഡിനേറ്റർ നാസിഹ്, ഉമർ, റഫീഖ്, റെജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.