ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ മറ്റ് ജനപ്രി യ സീരിയലുകളും പുനഃസംപ്രേഷണംചെയ്യാൻ ദൂരദർശൻ.
ചാണക്യ, ശക്തിമാൻ, ശ്രീമാൻ ശ്രീമ തി, ഉപനിഷത് ഗംഗ എന്നീ സീരിയലുകളാണ് വീണ്ടും വരുന്നത്.
മുകേഷ് ഖന്നയുടെ ശക്തിമാൻ ദൂരദർശൻ ദേശീയ ചാനലിൽ ഏപ്രിൽ ഒന്നുമുതൽ ഒരുമണിക്ക് സംപ്രേഷണംചെയ്യും. 1997 മുതൽ 2005 വരെ സംപ്രേഷണംചെയ്തിരുന്ന ശക്തിമാൻ കുട്ടികൾക്കിടയിൽ ഹിറ്റായിരുന്നു.
ചിന്മയ മിഷൻ ട്രസ്റ്റ് നിർമിച്ച ഉപനിഷത് ഗംഗ ഏപ്രിൽ ആദ്യവാരം ഉച്ചക്കുശേഷം ഡി.ഡി ഭാരതിയിലും ഹാസ്യ സീരിയലായ ശ്രീമാൻ ശ്രീമതി ഡി.ഡി. നാഷനലിൽ രണ്ടുമണിക്കുമാണ് സംേപ്രഷണം തുടങ്ങുന്നത്.
ലോക്സഭ, രാജ്യസഭ ചാനലുകൾക്കൊപ്പം ഡി.ഡി ചാനലുകളും ലഭ്യമാക്കാൻ ഡി.ടി.എച്ച്, കേബ്ൾ ഓപറേറ്റർമാർക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.