?????? ???????

നിരാശപ്പെടുത്തി മാസ്റ്റേഴ്സ്, ഒളിമങ്ങാതെ ബർഗ്മാൻ

ഗസ്പർ നോയെ, ലാർസ് വോൺ ട്രയർ, കിം കി ഡുക്, ഒളിവർ അസായസ്, അസ്ഗർ ഫർഹാദി, ജാക്വസ് ആഡിയാർഡ്... ചലച്ചിത്രോത്സവം കാണാൻ എത ്തുന്ന പ്രതിനിധികൾ ഡയറക്ടറി നോക്കി തെരഞ്ഞെടുക്കുന്ന പേരുകളാണിത്. എല്ലാത്തവണയും മികച്ച സിനിമകളുമായി പ്രേക് ഷകരെ ഞെട്ടിക്കുന്ന മാസ്റ്റർ ഡയറക്ടർമാർ. ഇവരുടെ ചിത്രങ്ങൾ ഇക്കുറിയും മേളയിലുണ്ടെങ്കിലും മുൻകാലങ്ങളിൽ കാഴ്ചവ െച്ച മാന്ത്രികത അവർക്ക് കൈേമാശം വന്നതായി പ്രേക്ഷകർ വിലയിരുത്തുന്നു.

അസ്ഗർ ഫർഹാദി


മേളയ ുടെ ഉദ്ഘാടന ചിത്രം ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ‘എവരിബെഡി നോസ്’ മുൻകാല ഫർഹാദി മാജിക് കാഴ്ചവെച്ചില്ല. പ െദ്രോ അൽമദോവറിന്‍റെ സ്ഥിരം നായിക പെനിലോപ് ക്രൂസിനെ നായികയാക്കിയാണ് ഫർഹാദി തന്‍റെ പുതിയ ചിത്രം ഒരുക്കിയത്. മികച്ച വിദേശ ചിത്രത്തിന് രണ്ടു തവണ ഒസ്കാർ നേടിയ സംവിധായകനാണ് ഫർഹാദി. എബൗട്ട് എല്ലി, സെപറേഷൻ, സെയിൽസ്മാൻ എന്നീ ച ിത്രങ്ങൾ മുൻകാല ഫെസ്റ്റിവലുകളിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു വാങ്ങിയ ചിത്രങ്ങളാണ്. മെല്ലെ മെല്ലെ തുടങ്ങി വരി ഞ്ഞു മുറുക്കുന്ന ആ ഫർഹാദി മാജിക്ക് ഇക്കുറി ആവർത്തിച്ചില്ല.

ജാക്വസ് ആഡിയാർഡ്


പ്രൊഫറ്റ്, റസ്റ്റ് ആൻറ് ബോൺ, ദീപൻ എന്നീ ചിത്രങ്ങളുമായി മേളയെ ഞെട്ടിച്ച അനുഭവമുണ്ട് ജാക്വസ് ആഡിയാർഡ് എന്ന ഫ്രഞ്ച് സംവിധായകന്. ഇത്തവണ ജാക്വസിന്‍റെ ‘ബ്രദേഴ്സ് സിസ്റ്റേഴ്സ്’ എന്ന ചിത്രം ലോക സിനിമ വിഭാഗത്തിൽ അവതരിപ്പിച്ചെങ്കിലും പ്രേക്ഷകരിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല. 2009ലെ മേളയിൽ പ്രേക്ഷകർ ഇടിച്ചു കയറിയ സിനിമയാണ് ഡാനിഷ് സംവിധായകൻ ലാർസ്വോൺ ട്രയറുടെ ‘ആൻറി ക്രൈസ്റ്റ്’. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് പ്രത്യേകം ഷോ തന്നെ വെക്കേണ്ടിവന്നതാണ്. ‘ദ ഹൗസ് ദാറ്റ് ജാക് ബിൽറ്റ്’ സീരിയൽ കില്ലർ ഴോണറിലുള്ള സിനിമയാണ്. ചോര മരവിപ്പിക്കുന്ന കൊലപാതക ദൃശ്യങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന നിരവധി രംഗങ്ങളുെണ്ടങ്കിലും വേണ്ടത്ര സ്വീകാര്യത ഇക്കുറി കിട്ടിയില്ല.

ഗസ്പാർ നോ


2015 ഫെസ്റ്റിവലിൽ മണിക്കൂറുകൾ ക്യൂ നിന്ന് കണ്ട അർജൻറീനക്കാരൻ ഗസ്പാർ നോയുടെ ‘ലൗ’ എന്ന ചിത്രത്തി​​​​െൻറ അനുഭവം മേള പ്രേമികൾ ഇപ്പോഴും ഒാർക്കുന്നുണ്ടാവും. ത്രീ ഡി സാങ്കേതികതയിൽ ലൈംഗിക അതിപ്രസരത്തിലുള്ള ഇൗ ചിത്രം ഒാർമിച്ച് ഇക്കുറി ഇടിച്ചു കയറിയവർ ‘ക്ലൈമാക്സ്’ കണ്ട് നിരാശരായിട്ടുണ്ടാവും. മദ്യവും മയക്കുമരുന്നും നൃത്തവും മരണവുമെല്ലാം ഇഴ ചേർന്ന ക്ലൈമാക്സ് ദൃശ്യവിരുന്നിനെക്കാൾ ഭ്രാന്തമായ ഉന്മാദത്തിന്‍റെ കാഴ്ചയാണ്. കാതടപ്പിക്കുന്ന സംഗീതം ചിലപ്പോഴൊക്കെ തലവേദനയുമായെന്ന് കണ്ടവർ പരാതി പറയുന്നു. ‘ഇറിവേഴ്സിബിൾ’ പോലുള്ള പരീക്ഷണ ചിത്രങ്ങളുടെ സംവിധായകനായ ഗസ്പാറിന് ഇത്തവണ മോശം പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ഫ്രഞ്ച് സംവിധായകനായ ഒളിവർ അസായസിന്‍റെ ‘ഫിക്ഷൻ’ എന്ന ചിത്രത്തിനും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാനായില്ല.

ഒളിവർ അസായസ്


കേരള അന്തരാഷ്ട്ര ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിധ്യമായ കിം കി ഡുക്കിനും ഇക്കുറി മോശം 'ടൈം' ആയിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനെ കീഴടക്കുന്ന കാലത്തെക്കുറിച്ച വേവലാതികൾ പങ്കുവെക്കുന്ന കിമ്മിന്‍റെ ‘ഹ്യുമൻ സ്പേസ്, ടൈം ആന്‍റ് ഹ്യുമൺ’ എന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് മരവിപ്പായിരുന്നു. കുറച്ചു കാലമായി കിം കി ഡുക് ചിത്രങ്ങളെക്കുറിച്ച് മോശം അഭിപ്രായമാണ്. എന്നാൽ, 2016ൽ ഇരു കൊറിയകൾക്കുമിടയിലെ മനുഷ്യരുടെ നിസ്സഹായത പകർത്തിയ 'ദ നെറ്റ്' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവായിരുന്നു കിം കി ഡുക് നടത്തിയത്. എന്നാൽ, വീണ്ടും നിലംപൊത്തുന്ന കിമ്മിനെയാണ് ഇക്കുറി കണ്ടത്.

കിം കി ഡുക്


ലോക സിനിമയിലെ മാസ്റ്റേഴ്സിൽ എക്കാലവും ഒാർമിക്കുന്ന സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബർഗ്മാന്റെ എട്ട് സിനിമകൾ ‘സെലിബ്രേറ്റിങ് ഇംഗ്മർ ബർഗ്മാൻ’ എന്ന പ്രേത്യക പാക്കേജിൽ ഇക്കുറി മേളയിലുണ്ട്. കാലത്തിനും കെടുത്താനാവാത്ത ശോഭയോടെ ബെർഗ്മാൻ ചിത്രങ്ങൾ വെള്ളിത്തിരയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ബെർഗ്മാൻ ചിത്രങ്ങൾക്ക് നല്ല പ്രേക്ഷകർ ഇപ്പോഴുമുണ്ട്. ബെർഗ്മാന്റെ ചിത്രങ്ങളും ജീവിതവും ചേർത്ത് മാർഗരീത്തെ വോൺ ട്രോട്ട സംവിധാനം ചെയ്ത ‘സെർച്ചിങ് ഫോർ ഇംഗ്മർ ബെർഗ്മാൻ’ എന്ന ഡോക്യൂമ​​​​െൻററി ബെർഗ്മാൻ ആരാധകരുടെ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

ഒലിവർ അസായിസ്
Tags:    
News Summary - IFFK 2018 Asghar Farhadi movie Everybody Knows -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.