തിരുവനന്തപുരം: അൾജീരിയയിലെ കുളിപ്പുരയിലെത്തുന്ന (ഹമാം) വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ സംഭാഷണങ്ങളിലൂടെ സ്ത്രീ സമത്വവും സ്വാതന്ത്ര്യവും ചർച്ച ചെയ്യുന്ന െറയ്ഹാന ഒബർമെയറുടെ ‘െഎ സ്റ്റിൽ ഹൈഡ് ടു സ്മോക്’ ആയിരുന്നു അഞ്ചാം ദിനത്തിലെ സിനിമ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകർ കൈയടിയോടെ ഏറ്റുവാങ്ങി.
1990കളിലെ അൾജീരിയയിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പുരുഷാധിപത്യ നിലപാടുകൾ ചോദ്യം ചെയ്യുന്ന സിനിമ തുനീഷ്യ ഒഴികെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിരോധിച്ചിട്ടുള്ളതാണ്. പ്രത്യക്ഷത്തിൽ ഇസ്ലാമിക വിരുദ്ധമെന്ന് തോന്നുമെങ്കിലും എല്ലാ രാജ്യങ്ങളിലും എല്ലാ മതങ്ങളിലും സ്ത്രീകൾ നേരിടുന്ന അസമത്വവും അടിമത്തവും എതിർക്കപ്പെടണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.
മലയാളികൾ എക്കാലത്തും നെഞ്ചിലേറ്റിയ കൊറിയൻ സംവിധായകൻ കിംകി ഡുക്കിെൻറ സിനിമകൾ ഇത്തവണത്തെ മേളക്കില്ലെന്ന ആരാധകരുടെ നിരാശക്ക് അൽപം അറുതി വരുത്തി അദ്ദേഹം നിർമാണവും തിരക്കഥ രചനയും നിർവഹിച്ച ‘എക്സ്കവേറ്റർ’ ചൊവ്വാഴ്ച പ്രദർശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് ശ്രീപത്മനാഭയിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. മേള സമാപന നാളുകളിലേക്ക് നീങ്ങുമ്പാൾ സുവർണ ചകോരം ലഭിക്കുന്ന ചിത്രം ഏതെന്ന ചർച്ചകളിലാണ് ഡെലിേഗറ്റുകൾ. മത്സരവിഭാഗത്തിലെ 14 സിനിമകളും പ്രദർശിപ്പിച്ചു.
‘കാൻഡലേറിയ’, ‘െഎ സ്റ്റിൽ ഹൈഡ് ടു സ്മോക്’, ‘റിേട്ടണീസ്’ എന്നിവയാണ് ചർച്ചകളിൽ മുൻനിരയിലുള്ളത്. ‘ന്യൂട്ടൺ’, ‘ഡാർക് വിൻഡ്’ എന്നീ ഇന്ത്യൻ സിനിമകളും എടുത്തുപറയുന്നവരുണ്ട്. മുൻ മേളകളിൽനിന്ന് വ്യത്യസ്തമായി മത്സരത്തിനുള്ള മലയാള ചിത്രങ്ങളെ പ്രേക്ഷകർ അത്ര കണ്ട് നെഞ്ചിലേറ്റിയിട്ടില്ല. ‘ഏദൻ’, ‘രണ്ടുപേർ’ എന്നിവ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായമാണ് പൊതുവേ.
ആറാം ദിവസമായ ബുധനാഴ്ച മത്സര വിഭാഗത്തിലെയും ലോകസിനിമ വിഭാഗത്തിലെയും പല ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമുണ്ട്. ലോക സിനിമ വിഭാഗത്തിലെ ഡോഗ്സ് ആന്‍ഡ് ഫൂള്‍സ്, സമ്മര്‍ 1993, ദ യങ് കാള്‍ മാര്‍ക്സ്, 120 ബി.പി.എം, കുപാല്‍, വുഡ് പെക്കേഴ്സ്, ഗുഡ് മാനേഴ്സ് തുടങ്ങിയവയും മത്സര വിഭാഗത്തിൽ പ്രേക്ഷക പ്രീതി നേടിയ കാന്‍ഡലേറിയ, റിട്ടേണീസ് എന്നിവയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.