‘യുദ്ധത്തിൽ ചിലപ്പോൾ നീതിയുണ്ടാകും, സമാധാനത്തിൽ അനീതിയും...’ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന പലായന സംഘത്തിലെ പ്രധാനിയോട് അധികാരഭ്രഷ്ടനാക്കപ്പെട്ട ജോർജിയൻ പ്രസിഡൻറ് സിവാദ് ഗാംസഖുർദിയ പറയുന്നതിതാണ്. ‘സിവിൽ യുദ്ധത്തിൽ എനിക്കുവേണ്ടി കൊല്ലപ്പെട്ടവർ. അവരുടെ രക്തസാക്ഷിത്വം പാഴായില്ലെന്ന് ഉറപ്പാക്കാൻ ഞാൻ രാജ്യത്ത് തുടരുക തന്നെ വേണം’. അധികാരം നഷ്ടപ്പെട്ട്, ഒരോ നിമിഷവും മരണത്തെ മുന്നിൽ കണ്ട് താവളങ്ങൾ മാറുന്ന നിസ്സഹായതക്കിടയിലും ആ നേതാവിെൻറ മനസിൽ ജനതയെ കുറിച്ചുള്ള ചിന്ത മാത്രം. മറിച്ചൊരു ചിന്തയിലേക്ക് മനസ് പോകുേമ്പാളെല്ലാം ഗാംസഖുർദിയക്ക് കേൾക്കാം, ജനം തനിക്കുനേരെ ആക്രോശിക്കുന്നത്- ‘യൂദാസ്, യൂദാസ്, യൂദാസ്...’
സോവിയറ്റാനന്തര കാലത്ത് ജോർജിയയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് സിവാദ് ഗാംസഖുർദിയയുടെ അവസാന നാളുകളിലൂടെയാണ് ജോർജി ഒാവാഷ്വില്ലി സംവിധാനം ചെയ്ത ‘ഖിബുല’ സഞ്ചരിക്കുന്നത്. 1993ൽ വിമത അട്ടിമറിയിൽ അധികാരഭ്രഷ്ടനാക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയടക്കം വിരലിലെണ്ണാവുന്ന വിശ്വസ്തർക്കൊപ്പം തിരിച്ചുവരവിനായി അദ്ദേഹം നടത്തുന്ന പലായനം തിരിച്ചറിവിലേക്കാണ് എത്തിക്കുന്നത്. താൻ അധികാരത്തിൽ നിന്നിറങ്ങിയ രാജ്യത്ത് വനാന്തരത്തിലും പർവത മേഖലയിലും ജനങ്ങൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്ക്, മുൻകാല ബന്ധത്തിൽ തനിക്കൊരു മകളുണ്ട് എന്ന തിരിച്ചറിവിലേക്ക്...രാഷ്ട്രീയാധികാരങ്ങളുടെ കാഴ്ചകൾക്കും അറിവുകൾക്ക് അപ്പുറത്താണ് സാധാരണ മനുഷ്യരുടെ ജീവിതമെന്ന വലിയ പാഠമാണ് പലായനം അദ്ദേഹത്തെ പഠിപ്പിക്കുന്നത്.
ദീർഘകാലം സോവിയറ്റ് വിമതനെന്ന നിലക്ക് സോവിയറ്റ് യൂനിയനകത്ത് ജയിലിലും പുറത്തുമായി മനുഷ്യാവകാശ പ്രവർത്തന പാരമ്പര്യമുള്ള സിവാദ് ഗാംസഖുർദിയക്ക് ചുരുങ്ങിയ കാലമേ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായി അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. അധികാരട്രഷ്ടനാക്കപ്പെട്ട ശേഷം, തിരികെയെത്തി താൻ ഏറെ സ്നേഹിക്കുന്ന മണ്ണിനെ രാജ്യദ്രോഹികളിൽ നിന്നും നുണയന്മാരിൽ നിന്നും രക്ഷിക്കണമെന്ന ലക്ഷ്യവുമായി വിശ്വസ്ത സംഘത്തിനൊപ്പം കോക്കാസസ് പർവതത്തിലേക്ക് അദ്ദേഹം പലായനം ചെയ്യുകയാണ്.
എന്നാൽ, പ്രസിഡൻറ് രാജ്യം വിെട്ടന്ന വാർത്തയാണ് റേഡിയോയിലൂടെയും മറ്റും വിമത ഭരണകൂടം നൽകുന്നത്. ജനങ്ങളിൽ ചിലരിലെങ്കിലും പ്രസിഡൻറിനെതിരായ വികാരം ഉണ്ടാക്കിയെടുക്കാനും ഇതിന് കഴിയുന്നുണ്ട്. എങ്കിലും സാധാരണക്കാരുടെ ഹൃദയത്തിൽ താൻ ഇന്നും ജനകീയ നേതാവ് തന്നെയെന്ന് ബോധ്യപ്പെടുന്നുണ്ട് ഗാംസഖുർദിയക്ക്. ഒരു രാത്രി കഴിയുന്ന സത്രത്തിെൻറ നടത്തിപ്പുകാരിയായ നിയ തെൻറ മകളാണെന്ന് അദ്ദേഹം തിരിച്ചറിയുന്ന രംഗവും വികാരതീവ്രത ചോരാതെ ചിത്രത്തിലുണ്ട്. നിയയെ കാണുേമ്പാൾ തന്നെ സംശയം തോന്നുന്ന ഗാംസഖുർദിയ ചായയുമായി അവൾ റൂമിലെത്തുേമ്പാൾ പേരും അമ്മയുണ്ടോയെന്നും മാത്രമാണ് ചോദിക്കുന്നത്. ‘ഉണ്ട്’ എന്നാണ് കണ്ണീരോടെയുള്ള മറുപടി. നിറമിഴികളോടെ ഗാംസഖുർദിയയും ആ സത്യത്തെ അംഗീകരിക്കുന്നു.
ഒാരോ താവളങ്ങൾ മാറുേമ്പാഴും സംഘാംഗങ്ങളുടെ എണ്ണം കുറയുകയാണ്. പലായനത്തിെൻറ വ്യർഥതയും ഒരുവേള ഗാംസഖുർദിയ തിരിച്ചറിയുന്നു. ‘എന്ന് തീരും ഇൗ ഒളിച്ചോട്ടം? ഇൗ ലോകത്ത് എന്നെപ്പോലെ ഒരുവന് ജീവിക്കാൻ ഇടമേയില്ല’^നെടുവീർപ്പോടെ ഇങ്ങനെ പറയേണ്ടി വരുന്നത്ര സംഘർഷങ്ങളിലൂടെയാണ് ഗാംസഖുർദിയ കടന്നുപോകുന്നത്.
ഗാംസഖുർദിയയുടെ നിസ്സംഗത ഇറാൻ അഭിനേതാവ് ഹുസൈൻ മഹ്ജൂബിെൻറ അഭിനയത്തിൽ ഭദ്രമായി. ചരിത്ര സിനിമയെ കാവ്യാത്മകമായി അവതരിപ്പിക്കുന്നതിൽ ജോർജി ഒാവാഷ്വില്ലിയുടെയും റുളോഫ് ജാൻ മിന്നബൂവിെൻറയും തിരക്കഥയും എൻറിേകാ ലൂസിഡിയുടെ കാമറയും വിജയം കണ്ടു.
13 പേരുണ്ടായിരുന്ന സംഘത്തിൽ ഒടുവിൽ ഗാംസഖുർദിയയും പ്രധാനമന്ത്രിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മാത്രം ബാക്കിയാകുന്നു. ഖിബുലയിലാണ് ആ പലായനം അവസാനിക്കുന്നത്. 1993 ഡിസംബർ 31ന് അവിടുത്തെ ഒളിത്താവളത്തിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണോ ജീവനൊടുക്കിയതാണോയെന്നത് ഇന്നും അജ്ഞാതം. പലായനത്തിനിടെ അഭയം തന്നൊരു വീട്ടിലെ ബാലിക പാടിയ പാട്ടിെൻറ വരികൾ മരണ സമയത്ത് ആ പ്രഥമ പൗരന് ആശ്വാസം നൽകിയിരിക്കാം...
‘പ്രിയ രാജ്യമേ, എന്തിനിത്ര ദുഃഖം?
ഇന്ന് ആശയറ്റെങ്കിലെന്ത്?
നാളെകൾ നിേൻറത് മാത്രമല്ലേ...
ഇൗ തലമുറ മൺമറഞ്ഞെങ്കിലെന്ത്?
വരും തലമുറ നിൻ പ്രതാപം തിരിച്ചുപിടിക്കില്ലേ...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.