ആ സിനിമയിലൂടെ ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു - ഇർഷാദ്​

കച്ചവട സിനിമയെന്നോ കലാ മൂല്യമുള്ള സിനിമയെന്നോ വേർതിരിവില്ലാതെ കാൽ നൂറ്റാണ്ടായി നമുക് കൊപ്പമുള്ളൊരാളാണ്​ ഇർഷാദ്​. പി.ടി കുഞ്ഞുമുഹമ്മദ്​, പവിത്രൻ, ടി.വി. ചന്ദ്രൻ, കെ.ആർ. മോഹനൻ, പ്രിയനന്ദനൻ തുടങ്ങിയ വരുടെ സിനിമയിൽ അഭിനയിക്കു​​മ്പോൾ തന്നെ ഷാജി കൈലാസിൻെറയും രജ്​ഞിത്തിൻെറയും ലാൽ​ ജോസിൻെറയും പദ്​മകുമാറിൻെറ യും സിനിമകളിലും സജീവമായിരുന്നു ഇർഷാദ്​. സാഹിത്യകാരന്‍ വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന മനോഹരമായ ചെറുകഥയെ ആധാരമാ ക്കി പ്രിയനന്ദന്‍ സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയിൽ ലാലിനൊപ്പം പ്രധാന കഥാപാത്രം ചെയ്ത ഇർഷാദ് മാധ്യമവുമായ ി വിശേഷങ്ങൾ പങ്കു വെക്കുന്നു.

സൈലൻസർ’ സിനിമയുടെ സെറ്റിൽ സംവിധായകൻ പ്രിയനന്ദനനും ലാലിനുമൊപ്പം ഇർഷാദ്​
  • വാർധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും കഥയാണോ സൈലൻസർ പറയുന്നത്​..?

= സൈലൻസർ സിനിമയിൽ ലാൽ ചെയുന്ന ഈനാശു എന്ന കഥാപാത്രത്തിൻറെ മകനായ സണ്ണി ആയിട്ടാണ ്​ ഞാൻ അഭിനയിക്കുന്നത്​. ദാരിദ്ര്യത്തിൽ നിന്നും വളർന്ന്​ പുത്തൻപണക്കാരനായ ചെറുപ്പക്കാരനാണ്​ സണ്ണി. അത്യാവശ് യം സമ്പത്തൊക്കെയായി നല്ല സൗകര്യത്തിൽ ജീവിക്കുന്ന പുതിയ തലമുറയിലെ ഒരു ചെറുപ്പക്കാരൻ. അയാൾക്ക് ബാറുണ്ട്, ​ബ്ല േഡ്​ കമ്പനിയുണ്ട്​. അത്തരം ജീവിതം നയിക്കുന്ന അയാളോട്​ അപ്പനായ ഈനാശുവിന് എതിർപ്പുണ്ട്. ഒരിക്കലും യോജിക്കാത് ത അപ്പനും മകനും തമ്മിലുള്ള സംഘർഷമാണ് ഈ സിനിമ പറയുന്നത്.

  • വൈശാഖന്റെ ചെറുകഥ സൈലൻസറിലെ സണ്ണിയെന്ന കഥാപ ാത്രത്തോട്, സ്‌ക്രീനിൽ എത്രമാത്രം നീതി പുലർത്താനായിട്ടുണ്ട്​?

= വൈശാഖൻ മാഷുടെ ഈ കഥ മാതൃഭൂമിയിൽ വന്നപ്പോൾ തന്നെ പ്രിയൻ എന്നോട് വായിക്കാൻ നിർദേശിച്ചിരുന്നു. അന്നേ ഞങ്ങളുടെ മനസിൽ ഈ സിനിമ ഉണ്ടായിരുന്നു. പിന്നെ പല കാരണങ്ങളാൽ വൈകി എങ്കിലും. ഇപ്പോൾ അത്​ സംഭവിച്ചു. പ്രിവ്യൂ സമയത്ത് വൈശാഖൻ മാഷ് ഈ സിനിമ കാണുകയുണ്ടായി. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. എന്നു പറയുമ്പോൾ നമ്മൾ ഈ കഥയോട് അല്ലെങ്കിൽ ഈ കഥാപാത്രത്തോട് എത്രമാത്രം നീതി പുലർത്തി എന്നതിനുള്ള ഉത്തരം കൂടിയാണ് അത്.

  • ഈനാശുവെന്ന അപ്പനായി എത്തിയ ലാലിനോടൊപ്പമുള്ള നിമിഷങ്ങൾ

= മുൻപ് ഹരികുമാർ സാറിന്റെ ഒരു പടത്തിൽ ഞാൻ അദ്ദേഹത്തിൻെറ മകനായി അഭിനയിച്ചിട്ടുണ്ട്‌. അന്ന് വലിയ കെമിസ്ട്രി ഒന്നും വർക്ക്ഔട്ട് ആയിട്ടില്ല. പക്ഷേ, ഈ സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, എനിക്ക് നിങ്ങളുമായി വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ ഈ സിനിമ ചെയ്തപ്പോഴാണ് അടുപ്പം തോന്നുന്നത് എന്ന്. വളരെ സ്നേഹത്തോടെയും സഹകരണത്തോടെയുമാണ്​ ഞങ്ങൾ ഈ വർക്ക് ചെയ്തത്.

  • സംവിധായകൻ പ്രിയനന്ദനനുമായി ഉള്ള കൂട്ട്ക്കെട്ട്?

= പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് 2011ല്‍ തിയറ്ററുകളില്‍ എത്തിയ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിൽ ഞാൻ നായക കഥാപാത്രം ചെയ്തിരുന്നു. പ്രിയൻ എന്റെ നാടകക്കാലം മുതൽക്കുള്ള സുഹൃത്താണ്​. സിനിമ ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണുകയും, സിനിമയിൽ ഒരുമിച്ചു കടന്ന് വരികയും ചെയ്തവരാണ്​. ഞങ്ങൾ ഒരുമിച്ച് നാടകം ചെയ്തിട്ടില്ല എങ്കിലും ഒരേ സമാന്തര കാലത്തിൽ നാടകം ചെയ്ത നടന്മാർ ആണ് ഞങ്ങൾ. പ്രിയൻ ഒരിക്കൽ ജോയ് മാത്യു എഴുതിയ ‘സങ്കടൽ’ എന്ന നാടകം ചെയ്​ത സമയത്ത് അതിൽ എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പക്ഷേ, ആ സമയത്ത് ഞാൻ ‘കാക്കാലൻ’ എന്ന ഒരു നാടകം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അത് കാരണം എനിക്ക് പോകാൻ സാധിച്ചില്ല. ഞങ്ങൾ തമ്മിൽ ഒരുമിച്ചുള്ള ഒരു നാടക സംരംഭം ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ വരും വർഷങ്ങളിൽ സംഭവിച്ചു കൂടായ്കയുമില്ല. പ്രിയൻെറ നെയ്‌ത്തുകാരൻ മുതൽ സൈലൻസർ വരെയുള്ള സിനിമകളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദം വളരെ പഴക്കമുള്ളതാണ്.

  • പാർവതീപരിണയത്തിൽ നിന്ന് തുടങ്ങിയ അഭിനയജീവിതം ഇപ്പോൾ എത്തിനിൽക്കുന്നത്?

= 25 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. അക്കാലത്ത് എനിക്ക് സിനിമാമോഹം ഉണ്ടെന്ന് അറിയാവുന്ന അതിൽ വർക്ക് ചെയുന്ന ഒരാൾ എന്റെ അടുത്തു പറഞ്ഞു ഗുരുവായൂരിൽ ‘പാർവതിപരിണയം’ എന്ന സിനിമ നടക്കുന്നുണ്ട്. അതിൽ എക്സിക്യൂട്ടീവ് എഞ്ചനിയറുടെ ഒരു റോൾ ഉണ്ട്, നീ ഒന്നു പോയി അവരെ കാണൂ എന്ന്. ഞാൻ ചെന്നപ്പോൾ അവർ പറഞ്ഞത്​ അതൊന്നും ചെയ്യാൻ ഞാനായി​ട്ടില്ലെന്നാണ്​. അതിന് വേറെ ആളുകൾ ഉണ്ട്, വേണമെങ്കിൽ മുകേഷിൻറെ കൂടെ ഗ്രൂപ്പിൽ ഉള്ള ഒരാളായി അഭിനയിച്ചോളൂ എന്ന്. അതിൽ അഭിനയിച്ചു എന്നൊന്നും പറയാൻ പറ്റില്ല. മുകേഷ് നടക്കുമ്പോൾ കൂടെ നടക്കുന്ന ഒരു കഥാപാത്രമായിരുന്നു എന്നു മാത്രം. പിന്നീട് നിരന്തരം സിനിമ തേടി യാത്രകൾ തന്നെയായിരുന്നു. ഗർഷോം, കുടമാറ്റം എന്നിങ്ങനെ തുടരെ സിനിമകൾ ചെയ്യാൻ അവസരമുണ്ടായി.

  • എന്നിട്ടും സിനിമ ഇപ്പോഴാണല്ലോ ഇർഷാദിനെ കൂടുതൽ ഉപയോഗിച്ചത്?

= ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് കൊമേഴ്​സ്യൽ സിനിമകളിൽ സജീവമാകാനായത്​. അതായത് ഞാൻ സമാന്തര സിനിമയുടെ ആളാണെന്ന ഒരു ഖ്യാതിയുണ്ടായിരുന്നു. അതിനൊരു മാറ്റം സംഭവിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്. കൊമേഴ്​സ്യൽ സിനിമക്കാർ ആ രീതിയിൽ എന്നെ മാറ്റി നിർത്തിയിരുന്നു കുറേക്കാലം. പിന്നെ എനിക്ക് സിനിമകൾ വരും എന്ന് കരുതി ഞാനും കാത്തിരുന്നു. പക്ഷേ, അങ്ങനെയല്ല. സിനിമ എന്നുപറയുന്നത് സൗഹൃദങ്ങളിലൂടെയും, അന്വേഷണങ്ങളിലൂടെയും സംഭവിക്കുന്ന കാര്യമാണ് എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് പുള്ളിപുലിയിലൂടെ ഞാൻ തിരിച്ചറിയുന്നു എനിക്ക് ഹ്യൂമർ അത്യാവശ്യം ചെയ്യാൻ പറ്റുമെന്ന്​. അല്ലെങ്കിൽ കൊമേഴ്​സ്യൽ സിനിമയുടെ ഭാഗമാകാൻ കഴിയും എന്ന്. ഇപ്പോൾ വികൃതി പോലെ തണ്ണീർ മത്തൻ ദിനങ്ങൾ പോലെയുള്ള സിനിമകൾ ഒക്കെ ചെയുന്നു.

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ നിന്ന്​
  • ഒരിക്കൽ സജീവമായിരുന്ന സീരിയൽ മേഖലയിലേക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോ?

= ഇപ്പോഴും സീരിയൽ മേഖയിൽ നിന്ന് എന്നെ നിരന്തരം വിളിക്കുന്നുണ്ട്. മുമ്പേ പറഞ്ഞ പോലെ സീരിയൽ നടനെന്ന ഒരു ഖ്യാതി കൂടി എനിക്കുണ്ട്. നമുക്ക് എപ്പോഴും ബിഗ് സ്‌ക്രീൻ തന്നെ ആണ് മോഹം. ഒരു ഘട്ടത്തിൽ സീരിയൽ സംവിധായകരായ എൻറെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു ഇനി മതി സീരിയൽ, സിനിമ ട്രൈ ചെയ്യ് എന്ന്. അവരുടെ ഭാഗത്തു നിന്നുള്ള പിന്തുണ കൂടി ലഭിച്ചപ്പോൾ ഞാൻ സീരിയൽ നിർത്തി സിനിമയിൽ സജീവമാകാൻ ശ്രമിച്ചു.

  • ‘മാധവം’ എന്ന ടെലിവിഷൻ സീരിയലിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ടി.വി. സഹനടനുള്ള പുരസ്കാരം നേടിയിട്ടുണ്ടല്ലോ? സീരിയൽ മേഖല ഒക്കെ ഇപ്പോൾ ഒത്തിരി മാറിപ്പോയില്ലേ?

ഉത്തരം: ഉവ്വ്, അങ്ങനെ ഒരു അംഗീകാരം ലഭിച്ചിരുന്നു. പിന്നെ മാറ്റം എന്നുപറയുന്നത് സീരിയൽ മേഖലയിൽ മാത്രമല്ല, കാലാനുസൃതമായ മാറ്റം എല്ലാ മേഖലകളിലും സംഭവിച്ചുകഴിഞ്ഞു. ജീവിതം തന്നെ മാറിയില്ലേ. പത്തു കൊല്ലം മുമ്പ്​ സഞ്ചരിച്ച എറണാകുളത്തുകൂടിയല്ല നമ്മളിപ്പോൾ സഞ്ചരിക്കുന്നത്. മെട്രോ വന്നു, കുറെയേറെ മാറ്റങ്ങൾ വന്നു. കാലം മാറുന്നു, നഗരങ്ങൾ മാറുന്നു, ആളുകൾ മാറുന്നു, സിനിമ മാറുന്നു. അത്തരത്തിൽ ഉള്ള മാറ്റം തന്നെയാണ് ഇവിടെയും.

മോഹൻലാലിനൊപ്പം ബിഗ്​ ബ്രദറിൽ
  • മോഹൻലാലിനൊപ്പം ബിഗ്ബ്രദറിൽ

= ലാലേട്ടനൊപ്പം ഒരു മുഴൂനീള വേഷമാണ് ചെയുന്നത്. രസമുള്ള ഒരു കൊമേഴ്​സ്യൽ സിനിമ ആകും അത്.

  • വരും സിനിമകൾ?

= ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ‘ഓപ്പറേഷൻ ജാവ’ എന്ന സിനിമയാണ്. പിന്നെ ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഒരു സിനിമയുണ്ട്. മനാഫ് എന്ന പുതിയ സംവിധായകൻ സംവിധാനം ചെയ്യുന്ന സിനിമയുണ്ട്. അങ്ങനെ കുറെ നല്ല സിനിമകൾ ഈ വർഷം ഉണ്ട്.

Tags:    
News Summary - Interview with Malayalam Actor Irshad - Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.