അഭിനയിക്കാൻ ആരും വിളിക്കുന്നില്ല; ഇതെൻ പുതുവഴി -മുസ്​തഫ

'ദേശീയ അവാർഡ്​ നേടിയിട്ടും അഭിനയത്തിൽ സജീവമല്ലേ എന്നാണ്​ പലരും ചോദിക്കുന്നത്​. അഭിനയിക്കാൻ ആരും വിളിക്കുന ്നില്ല എന്നതാണ്​ അവർക്കുള്ള മറുപടി. ഇത്രയും കാലം എവിടെ ആയിരുന്നു എന്ന്​ ചോദിക്കുന്നവർക്കുള്ള മറുപടിയാണ്​ 'ക പ്പേള' എന്ന എ​​െൻറ സിനിമ' -സിനിമ ജീവിതത്തിലെ പുതുവഴികളെ കുറിച്ച്​ പറയുകയാണ്​ നടൻ മുഹമ്മദ്​ മുസ്​തഫ.

'ഐൻ' എ ന്ന സിനിമയിലെ അഭിനയത്തിന്​ ദേശീയതലത്തിൽ പ്രത്യേക പരാമർശം നേടിയ മുസ്​തഫ ആദ്യമായി സംവിധാനം ചെയ്യുന്ന 'കപ്പേള' എന്ന സിനിമയുടെ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.

'കപ്പേള' ഒരു ചെറിയ സിനിമ< /span>

'കപ്പേള' വളരെ നോർമൽ ആയ ചെറിയ ഒരു സിനിമയാണ്. ഒരു ലൗ ട്രാക്കിൽ നിന്ന് ത്രില്ലിങ് മൂഡിലേക്ക് ഒക്കെ പോയി പര്യ വസാനിക്കുന്ന ഒരു ചെറിയ സിനിമ. ആദ്യമായിട്ട് സംവിധായകനാകുന്നു എന്ന നിലയ്ക്ക് സിനിമ വിജയിക്കണം, പ്രേക്ഷകർ അതു കാ ണണം, അതിനെ സ്വീകരിക്കണം തുടങ്ങിയ ആഗ്രഹങ്ങളൊക്കെയുണ്ട്.

അതിനായുള്ള ചേരുവകൾ എല്ലാം ചേർത്തിട്ടുണ്ട് എന്നു വിശ്വസിക്കുന്നു. ഈ സിനിമയിൽ വന്ന എല്ലാവരും സ്വന്തം കഴിവു മു​േമ്പ തെളിയിച്ചവരാണ്. സംവിധായകനായ ഞാനും അസിസ്​റ്റൻറുകളായ പിള്ളേരുമാണ് പുതിയവർ.

15 വർഷം മു​േമ്പയുള്ള ആഗ്രഹം

അഭിനയത്തിൽ വരുന്നതിനു മു​േമ്പ തുടങ്ങിയ ആഗ്രഹമാണ് സംവിധായകനാവുക എന്നത്. 15 വർഷം മുമ്പേയുള്ള ആഗ്രഹം. അതി​​െൻറ ഭാഗമായാണ് സംവിധായകൻ രഞ്ജിത്ത് സാറി​​െൻറ അസിസ്​റ്റൻറ് ആയി വർക്ക് ചെയ്​തത്​. പിന്നെ പ്രാക്ടിക്കൽ എന്ന നിലക്ക്​ കുറച്ചു ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു.

മൂന്ന്​ നാല്​ വർഷമായി ഈ സിനിമക്കുവേണ്ടിയുള്ള നടപ്പാണ്​. 'കപ്പേള'യുടെ സ്ക്രിപ്റ്റ് പൂർത്തീകരിക്കുന്നത് രണ്ട് മൂന്ന് ഘട്ടങ്ങളായാണ്. ഒരു മൂന്നര നാല്​ വർഷം മുമ്പ്​ ചെയ്യണം എന്ന് വിചാരിച്ച സബ്ജക്ട് ആണ്. അത്​ ഇപ്പോൾ സാധ്യമാക്കാൻ വളരെ അപ്ഡേഷൻ വേണ്ടി വന്നിട്ടുണ്ട്. സ്​ക്രിപ്​റ്റ്​ വളരെ മാറ്റിമറിച്ചു. പല ഘട്ടങ്ങളായി വർക്ക് ചെയ്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്.

പേരിൽ നിന്ന്​ കഥ കിട്ടില്ല

ആർക്കം ഗൂഗ്​ൾ ചെയ്താൽ കിട്ടുന്ന അർഥമാണ് ഇവിടെയും 'കപ്പേള'ക്കുള്ളത്. 'കപ്പേള' എന്നാൽ ചാപ്പൽ, കുരിശടി തുടങ്ങിയ അർഥങ്ങളാണ് ഗൂഗ്​ളിൽ നിന്ന്​ കിട്ടുക. ഈ സിനിമയിലും ഒരു ചാപ്പൽ ഉണ്ട്.

നായികയുടെ വീടിനടുത്തുള്ള പഴയ പൊളിഞ്ഞുപോയ ഒരു കപ്പേളയാണത്. അങ്ങനെയാണ് ഈ സിനിമക്ക് 'കപ്പേള' എന്ന പേര് നൽകുന്നത്. സിനിമയുടെ കഥ നേരിട്ട്​ കിട്ടുന്ന തരത്തിൽ ഒരു പേര് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

രണ്ട് നായകന്മാരും രണ്ട് നായികമാരും
ശ്രീനാഥ്​ ഭാസി, റോഷൻ, അന്ന ബെൻ, തൻവി എന്നിവരാണ്​ ആ നാലുപേർ. 'ജെസ്സി' എന്ന കഥാപാത്രമാണ് അന്ന ബെൻ ചെയ്യുന്നത്. ജെസ്സിയുടെ ഒരു യാത്രയിലാണ് സിനിമ തുടങ്ങുന്നത്. യാത്ര കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നത് വരെയാണ് സിനിമയുടെ മൊത്തം കഥ.

ഇതിൽ ചെറിയ കഥാപാത്രങ്ങളിൽ വന്ന് പോകുന്നവർക്ക് പോലും കൃത്യമായ സ്ക്രീൻ സ്പേസ് ഉണ്ട്. അതു വെച്ചുനോക്കുമ്പോൾ കുറച്ചു കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളവരാണ് ഈ നാലുപേർ. എല്ലാവരും അവരുടേതായ രീതിയിൽ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

കരിയറിൽ വളർച്ച മാത്രം

'ബെസ്​റ്റ്​ ആക്ടർ' എന്ന റിയാലിറ്റി ഷോയിൽ ആണ്​ തുടക്കം. അതിന് ശേഷമാണ് സീരിയൽ-സിനിമ നടൻ, അസിസ്​റ്റൻറ്​ ഡയറക്ടർ എന്നതിലേക്ക് ഒക്കെ വരുന്നത്.

അങ്ങനെ ഒരു റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങൾ ഒക്കെ ചെയ്ത് ഇപ്പോൾ സംവിധാനം വരെ എത്തി നിൽക്കുന്ന ആളാണ്. അങ്ങനെ കരിയറിലെ ഈ വളർച്ച ഞാൻ ആസ്വദിക്കുന്നുണ്ട്.

രഞ്​ജിത്​ സാറി​​െൻറ ശിഷ്യനായത്​ ഭാഗ്യം

ഞാൻ രഞ്ജിത് സാറിനൊപ്പം മാത്രമേ അസിസ്​റ്റൻറ് ആയി വർക്ക് ചെയ്തിട്ടുള്ളൂ. സാറിനെ നോക്കി പഠിക്കുക എന്നതാണ് ഞാൻ മാറിനിന്നു ചെയ്തിട്ടുള്ള കാര്യം. 'കപ്പേള' സിനിമയ്ക്കുള്ള എല്ലാ പിന്തുണയും നൽകിയത്​ സാറാണ്.

ആദ്യം തന്നെ ഞാൻ ഈ കഥ സാറുമായി പങ്കുവെച്ചപ്പോൾ വിശദമായി സ്ക്രിപ്റ്റ് ചെയ്യാൻ പറഞ്ഞു. അതിന്​ എന്നെ സഹായിച്ചതും ചെലവിനുള്ള കാശ് തന്നതും സാറാണ്​. ഒരു ശിഷ്യൻ എന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ ഭാഗ്യമാണ് അത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT