?????????? ????????? ?.?? ??????????? ??????????????????? ?????? ?????????? ????????

മണലാരണ്യത്തിലെ അനുഭവങ്ങളുമായി ‘കസ്ട’പ്രദര്‍ശിപ്പിച്ചു

ദോഹ: അജ്യാല്‍ ചലച്ചിത്രോല്‍സവത്തിന്‍െറ രണ്ടാം നാളായ ഇന്നലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഖത്തരി വനിതയായ എ.ജെ ആല്‍ഥാനി സംവിധാനം ചെയ്ത ‘കസ്ട’. മണലാരണ്യത്തില്‍ തന്‍െറ രണ്ട് പുത്രന്‍മാരെയും കൊണ്ട് വേട്ടയാടലിന്‍െറ പരിശീലനത്തിന് എത്തുന്ന മനുഷ്യനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. 
സ്വഭാവങ്ങളില്‍ വിരുദ്ധതയുള്ള കുട്ടികളാകട്ടെ തമ്മില്‍ വേട്ടയാടുന്ന വിധത്തിലാണ് പെരുമാറുന്നതും. അതാകട്ടെ രൂക്ഷമാകുകയും ചെയ്യുന്നു.ഇതിനിടയില്‍ മരുഭൂമിയിലെ കാഴ്ചകളും ജീവജാലങ്ങളും നല്‍കുന്ന അനുഭവങ്ങള്‍ ബാലന്‍മാര്‍ക്ക് വിത്യസ്തമായ അനുഭവമായി മാറുന്നു. സിനിമ  കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് മികച്ച ആസ്വാദനമായിരുന്നു. തന്‍െറ സിനിമക്ക് ലഭിച്ച മികച്ച പ്രതികരണത്തില്‍ സംവിധായക എ.ജെ ആല്‍ഥാനി ‘ഗള്‍ഫ് മാധ്യമ’ത്തോട് ആഹ്ളാദം അറിയിച്ചു.
 ഖത്തറില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നതിനുള്ള അന്തരീക്ഷം ആണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു. 
കസ്ടയില്‍ തന്‍മയത്തത്തോടെ അഭിനയിക്കാന്‍ കുട്ടികളെ കിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായും എന്നാല്‍ അഭിനയിക്കാന്‍ വന്ന കുട്ടികളുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും അവര്‍ പറഞ്ഞു. 
ചിത്രം ദുബായി ചലചിത്രമേളയില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച സിനിമ എന്ന നിലയില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ജസ്റ്റിന്‍ ക്റാമാര്‍ പറഞ്ഞു. തിരക്കഥ വായിച്ചപ്പോഴെ ഏറെ പ്രതീക്ഷ നല്‍കിയതിനാലാണ് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.