രാജ്യത്തിെൻറ വിനോദവ്യവസായ തലസ്ഥാനമായ ബോളിവുഡ് കോവിഡ് ഭീതിയിൽ. ബച്ചൻ കുടുംബത്തിലുണ്ടായ കോവിഡ് ബാധ ബോളിവുഡിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇൻഡസ്ട്രിയുടെ പ്രിയപ്പെട്ട കാരണവരാണ് ബിഗ്.ബി. ബച്ചെൻറ ഭാര്യ ജയയും മകൻ അഭിഷേകും മരുമകൾ ഐശ്വര്യയും എല്ലാവർക്കും വേണ്ടപ്പെട്ടവർ തന്നെ.
പുതിയ തലമുറയിലെ ആരാധ്യ ഉൾപ്പടെ താരങ്ങളുടെ ഓമനയാണ്. ഈ കുടുംബത്തിലേക്കാണ് കോവിഡ് എത്തിയിരിക്കുന്നത്. ഇവരെകൂടാതെ ചെറുതും വലുതുമായ ബോളിവുഡ് താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഗായിക കനിക കപൂറാണ് ബോളിവുഡിൽ നിന്ന് ആദ്യമായി കോവിഡ് ബാധിച്ച സെലിബ്രിറ്റി. ലണ്ടനിലായിരുന്ന അവർ തിരികെയെത്തിയശേഷം പരിശോധനക്ക് വിധേയയായിരുന്നില്ല. തുടർന്ന് ഇവർ ചില പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയക്കാർ ഉൾപ്പടെ ഇവരുമായി ബന്ധപ്പെട്ട നിരവധി പ്രമുഖർ നിരീക്ഷണത്തിലായിരുന്നു.
2020 ജൂൺ ഒന്നിനാണ് സംഗീത സംവിധായകൻ വാജിദ് ഖാൻ ഹൃദയസ്തംഭനംമൂലം മരിച്ചത്. മരണ സമയത്ത് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടന്ന പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. നടൻ കിരൺകുമാറിന് മെയ് 24നാണ് കോവിഡ് കണ്ടെത്തിയത്. കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും സംശയം കാരണം അദ്ദേഹം സ്വയം പരിശോധനക്ക് വിധേയനാവുകയായിരുന്നു.
നടൻ അനുപം ഖേറിെൻറ അമ്മക്കും സഹോദരനും കോവിഡ് കണ്ടെത്തിയിട്ടുണ്ട്. ഇവർ മുംബൈ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലാണ്. നടി സോയ മൊറാനിക്കും നിർമാതാവ് കരീം മോറാനിക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇതുകൂടാതെ പലരുടേയും വീട്ടുജോലക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നടൻ ആമിർ ഖാൻ, നടി രേഖ, സംവിധായകൻ കരൺ ജോഹർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവരുടെ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. വാച്ച്മാന് കോവിഡ് സ്ഥിരീകരിച്ചതോടെ രേഖയുടെ വീട് സീൽചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.