മുംബൈ: മക്കളായ ആര്യനെയും അബ്രാമിനെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണവുമായി നടൻ ഷാരൂഖ് ഖാൻ. തെൻറ ഇളയ മകൻ അബ്രാം, മൂത്ത മകൻ ആര്യന് കാമുകിയിൽ ജനിച്ച കുട്ടിയാണെന്നും താൻ എടുത്ത് വളർത്തുകയാണ് എന്നുമുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഷാരൂഖ്. ടെഡ് കോൺഫറൻസിൽ നടന്ന സംവാദങ്ങൾക്കിടെയായിരുന്നു ഷാരൂഖിെൻറ മറുപടി.
‘‘നാല് വർഷങ്ങൾക്ക് മുമ്പാണ് എനിക്കും ഭാര്യ ഗൗരിക്കും മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായത്. ആ സമയത്ത് എെൻറ മൂത്ത മകൻ ആര്യന് പതിനഞ്ച് വയസായിരുന്ന പ്രായം. ആര്യന് റൊമാനിയൻ കാമൂകിയിൽ ജനിച്ച കുട്ടിയാണ് അബ്രാം എന്ന തരത്തിൽ പ്രചരണങ്ങളുണ്ടായി. ആ കുട്ടിയെ ഞാൻ എടുത്ത് വളർത്തിയതാണെന്നായിരുന്നു വാർത്തകൾ. ഒാടിക്കൊണ്ടിരിക്കുന്ന കാറിൽ ആര്യൻ കാമുകിയെ ഗർഭിണിയാക്കിയെന്നും അതിൽ ജനിച്ച കുട്ടിയാണ് അബ്രാം എന്നുമായിരുന്നു പ്രചാരണം. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വീഡിയോയും അവർ പുറത്തിറക്കി. ഇപ്പോൾ ആര്യന് 19 വയസായി. ആരെങ്കിലും അവനോട് ഹലോ പറഞ്ഞാൽ എനിക്ക് ഒരു യൂറോപ്യൻ ഡ്രൈവിങ് ലൈസൻസ് പോലുമില്ലെന്ന മറുപടിയാവും നൽകുക’’ -ഷാരൂഖ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളുടെ ഇൗ കാലത്ത് യാഥാർഥ്യം ഭാവനയും, ഭാവന യാഥാർഥ്യവും ആകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. സംഭാഷത്തിെൻറ ഒരു ഘട്ടത്തിൽ ഷാരൂഖ് ഖാൻ വിതുമ്പി പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.