പാട്‍ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണം സി.ബി.ഐക്ക് വിട്ടു. നടെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.
സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹരജി പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
സുശാന്തിെൻറ മരണത്തിൽ തനിക്കെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പാട്നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള റിയ ചക്രവർത്തിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സുശാന്തിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാട്‍ന പൊലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. റിയ ചക്രവർത്തി സുശാന്തിെൻറ അക്കൗണ്ടിൽ നിന്നും 15ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പിതാവ് കെ.കെ സിങ് ആരോപിച്ചിരുന്നു.
സുശാന്തിെൻറ മരണം അന്വേഷിക്കാൻ മുംബൈയിലെത്തിയ പ്രത്യേക പൊലീസ് സംഘത്തിന് വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയില്ലെന്നും എസ്.പിയെ നിർബന്ധിത ക്വാറൻറീനിലാക്കിയെന്നും ബിഹാർ സർക്കാർ ആരോപിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന ബിഹാർ സർക്കാരിന്‍റെ ശിപാർശ നടപടി മഹാരാഷ്ട്ര സർക്കാരിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണന്ന വിമർശനവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.