മുംബൈ: ഫോണ്‍കോള്‍ ചോർത്തൽ റാക്കറ്റ് കേസിൽ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്ക് ക്രൈം ബ്രാഞ്ച് വീണ്ടും സമന്‍സ് അയച്ചു. താനെ പൊലീസ് അയച്ച സമന്‍സില്‍ ഹാജരാവാന്‍ താരം അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി വഴി നവാസുദ്ദീൻ സിദ്ദിഖി രഹസ്യമായി ഭാര്യയുടെ ഫോൺ കോള്‍ വിവരം ചോര്‍ത്തിയ കേസിലാണ് നടപടി.
ഫോൺ കോൾ ചോർത്തി നൽകിയ അഭിഭാഷകൻ റിസ്വാന്‍ സിദ്ദിഖി, നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ എന്നിവർക്കും ഹാജരാകൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നു തവണ മൊഴി എടുക്കാൻ വിളിച്ചിട്ടും താരം ഹാജരായിട്ടില്ലെന്ന് ൈക്രം ബ്രാഞ്ച് ഡി.സി.പി അഭിഷേക് ത്രിമുഖ് പറഞ്ഞു.
കോൾ ഡാറ്റ റെക്കോർഡ് കേസിൽ പ്രമുഖ വനിതാ ഡിറ്റക്ടീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെയാണ് താനെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയക്കുന്നത്.
ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയ നിരവധി ഏജന്‍സികളെ ജനുവരി 29ന് താനെയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് സിദ്ദിഖി അടക്കം നിരവധി പ്രമുഖര്‍ ഫോണ്‍ കാൾ ചോര്‍ത്തിയതായി വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.