മുംബൈ: ബോളിവുഡ് സംവിധായകനും നടനും എഴുത്തുകാരനും നിർമാതാവുമായ നീരജ് വോറ (54) അന്തരിച്ചു. മസ്തിഷ്കാഘാതത്തെതുടർന്ന് ഒരു വർഷമായി കോമയിലായിരുന്ന അദ്ദേഹത്തിെൻറ അന്ത്യം വ്യാഴാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. രംഗീല, സത്യ, ഫിർ ഹെര ഫിരി, ദൗഡ് എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ രചയിതാവും ഇൗ ചിത്രങ്ങളിലെ അഭിനേതാവുമായിരുന്നു. ഗുജറാത്തിലെ ഭുജ് സ്വദേശിയായ വോറ 1980കളിലെ ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനിമാരംഗത്തെത്തിയത്.
ഖിലാഡി 420 ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ. ബോളിവുഡിലെ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷമായി നിർമാതാവ് ഫിറോസ് നദിയദ്വാലയുടെ വസതിയിൽ നിർമിച്ച താൽക്കാലിക തീവ്രപരിചരണ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. നദിയദ്വാല അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.