ഭോപാൽ: മാസങ്ങളായി വിവാദം കാരണം പെട്ടിയിൽ കിടക്കുന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പദ്മാവതിെൻറ പ്രദർശനം വിലക്കി ഗുജറാത്തും മധ്യപ്രദേശും. നേരത്തെ രാജസ്ഥാനിൽ ചിത്രത്തിെൻറ പ്രദർശനം അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചിരുന്നു. ഇൗ മാസം 25ന് റിലീസാവേണ്ട ചിത്രം ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
മധ്യപ്രദേശിൽ പദ്മാവത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സൂര്യ നമസ്കാർ എന്ന പരിപാടിയിൽ പെങ്കടുക്കുകയായിരുന്ന ചൗഹാൻ മാധ്യമങ്ങളോടാണ് ചിത്രത്തിെൻറ പ്രദർശനം വിലക്കിയ വിവരം അറിയിച്ചത്. നേരത്തെ പദ്മാവതിക്ക് ഏർപ്പെടുത്തിയ വിലക്ക് സെൻസറിങ് കഴിഞ്ഞെത്തിയ പദ്മാവതിനും തുടരുമെന്ന് ചൗഹാൻ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പദ്മാവതിെൻറ റിലീസിങ് സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.
രജ്പുത് വിഭാഗത്തിെൻറ നേതൃത്വത്തിലുള്ള കർണി സേനയാണ് സിനിമക്കെതിരെ ആദ്യമായി ഭീഷണിയുമായി രംഗത്ത് വന്നത്. മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും പദ്മാവത് നിരോധിക്കാൻ ആഹ്വാനം മുഴക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിെൻറ അനുമതിയോ അന്തിമ തീരുമാനമോ വരുന്നതിന് മുേമ്പ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രദർശനം വിലക്കുകയായിരുന്നു. സെൻസർബോർഡിെൻറ നിർദേശപ്രകാരമായിരുന്നു ചിത്രത്തിെൻറ പേര് പദ്മവതിയിൽ നിന്നും പദ്മാവതാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.